കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല. മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി ദുരന്ത ബാധിതരെ സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച് നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
