Skip to main content

ലേഖനങ്ങൾ


സിപിഐ എമ്മിനെപ്പോലെ കോൺഗ്രസും ഇലക്‌ടറൽ ബോണ്ട് സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ മോദി സർക്കാരിനെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാക്കാനും ജനമധ്യത്തിൽ തുറന്നു കാട്ടാനും എളുപ്പം സാധിക്കുമായിരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 21-03-2024

കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾക്ക് വഴി കാട്ടുന്നത് ഇടതുപക്ഷമാണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിഞ്ഞു വരികയാണ്. കഴിഞ്ഞയാഴ്ച പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ രണ്ട് വിഷയങ്ങളെക്കുറിച്ചുതന്നെയാണ് ഇവിടെ വീണ്ടും പരാമർശിക്കുന്നത്.

കൂടുതൽ കാണുക

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും

| 20-03-2024

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ആദ്യ റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും.

കൂടുതൽ കാണുക

തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും തമ്മിൽ മൗലികവ്യത്യാസങ്ങളില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 20-03-2024

തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും തമ്മിൽ മൗലികവ്യത്യാസങ്ങളില്ല. കോൺഗ്രസ്‌ നേതാക്കൾ എപ്പോൾ ബിജെപിയിൽ പോകുമെന്നു പറയാൻ കഴിയില്ല. ഏറ്റവും വലിയ വർഗീയശക്തികളുടെ പരിപാടിയിൽ പങ്കെടുത്തയാളാണ്‌ പ്രതിപക്ഷനേതാവ്‌.

കൂടുതൽ കാണുക

കേരളത്തിലെ ട്രെയിൻ യാത്രാ ദുരിതം കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്

സ. ടി എം തോമസ് ഐസക് | 20-03-2024

നമ്മുടെ സംസ്ഥാനത്തിന് പുറത്തുനിന്ന് തീർത്ഥാടകർ എത്തുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ശബരിമല സീസൺ കാലത്ത് ട്രെയിൻ മാർഗ്ഗമാണ് ബഹുഭൂരിഭാഗം ഇതര സംസ്ഥാന തീർത്ഥാടകരും ഇവിടെ എത്തുന്നത്.

കൂടുതൽ കാണുക

സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ സഖാവ് ഇഎംഎസിന്റെ സ്മരണകൾ നമുക്ക് പ്രചോദനം പകരും

സ. പിണറായി വിജയൻ | 19-03-2024

ഇന്ന് ഇഎംഎസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദർഭമാണിത്.

കൂടുതൽ കാണുക

ഇഎംഎസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 19-03-2024

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് വിടവാങ്ങിയിട്ട് 26 വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസ് ഇല്ലാത്ത, കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാൽ നൂറ്റാണ്ടു പിന്നിട്ടു.

കൂടുതൽ കാണുക

ബിജെപി അനുകൂല കോൺഗ്രസിനെ പരാജയപ്പെടുത്തേണ്ടത് കക്ഷി രാഷ്ട്രീയത്തിനതീതമായി മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ അഭിമാനത്തിന്റെകൂടി പ്രശ്നമാണ്

സ. പി രാജീവ് | 18-03-2024

കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ശ്രദ്ധേയമാണ്, കോൺഗ്രസും ബിജെപിയും തമ്മിൽ ആശയങ്ങളുടെ കാര്യത്തിൽ വ്യത്യസ്തതയില്ലെന്ന് ഒരു ദിവസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ'പത്മജ പ്രഖ്യാപിച്ചു.

കൂടുതൽ കാണുക

കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുത്

സ. എം എ ബേബി | 18-03-2024

ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരരിൽ അതുല്യനാണ് കലാമണ്ഡലം ഗോപി ആശാൻ. നാട്ടിൽ കലാപ്രതിഭകൾ വിവിധതരമാണ്. അവരോടൊക്കെ ബഹുമാനമുണ്ട്. ഇടിപ്പടത്തിലെ നായകർ പോലും നമ്മെ രസിപ്പിക്കുന്നവർ എന്ന നിലയിൽ ഒട്ടൊക്കെ ബഹുമാനം അർഹിക്കുന്നു.

കൂടുതൽ കാണുക

പൗരത്വദേദഗതി നിയമം ഭരണഘടനാവിരുദ്ധം, കേന്ദ്രസർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു

സ. പി രാജീവ് | 18-03-2024

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വദേഭഗതി നിയമം (സിഎഎ) ഭരണഘടനാവിരുദ്ധമാണ്. പൗരത്വത്തിന്‌ മതം ആധാരമാക്കുന്നതിലൂടെ മതനിരപേക്ഷതയിൽനിന്ന്‌ മതരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്‌ തുടക്കമാകും. അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക്‌ പ്രയാണം ആരംഭിക്കും. കേന്ദ്രസർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്.

കൂടുതൽ കാണുക

ഇടത് തരംഗം ആഞ്ഞ് വീശിയ 2004 കേരളത്തിൽ 2024ൽ ആവർത്തിക്കും

സ. പി എ മുഹമ്മദ് റിയാസ് | 17-03-2024

കേരളത്തിൽ പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് 2024 ഏപ്രിൽ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ. 2004ൽ ഇതുപോലെ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികൾ.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുത്, കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി

| 16-03-2024

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു.

കൂടുതൽ കാണുക

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരമൊരു സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്

സ. എം എ ബേബി | 16-03-2024

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം.

കൂടുതൽ കാണുക

പ്രളയകാലത്ത് ദുരിതാശ്വാസമായി ലഭ്യമാക്കി എന്നവകാശപ്പെടുന്ന അരിക്കുപോലും പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രത്തിനുള്ളത്

സ. പിണറായി വിജയൻ | 16-03-2024

സാമൂഹ്യ ക്ഷേമ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെ പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലായ കെ റൈസിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്‌. കാർഡൊന്നിന് സബ്സിഡി നിരക്കിൽ നൽകിവന്ന 10 കിലോ അരിയിൽ അഞ്ച്‌ കിലോയാണ് ശബരി കെ -റൈസ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്.

കൂടുതൽ കാണുക

സംഘപരിവാർ നിലപാട്‌ മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം വേണ്ട

സ. പിണറായി വിജയൻ | 15-03-2024

സംഘപരിവാർ നിലപാട്‌ മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം സ്വീകരിക്കാൻ നിർവാഹമില്ല. ജനങ്ങൾക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാൻ ഭരണാധികാരികൾ വാശിപിടിക്കാറുണ്ട്‌.

കൂടുതൽ കാണുക

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്?

സ. പിണറായി വിജയൻ | 15-03-2024

കോൺഗ്രസ്സ് മറുപടി പറയുമോ?

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്?

കൂടുതൽ കാണുക