കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തിയേകുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഇന്ന് കണ്ണൂരിൽ യാഥാർഥ്യമായി. കെൽട്രോൺ കോംപണന്റ് കോംപ്ലക്സിന്റെ പുതിയ പ്ലാന്റ് രാജ്യത്തെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രമാണ്.
കേരളത്തിന്റെ വ്യാവസായിക വളർച്ചക്ക് ശക്തിയേകുന്ന സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഇന്ന് കണ്ണൂരിൽ യാഥാർഥ്യമായി. കെൽട്രോൺ കോംപണന്റ് കോംപ്ലക്സിന്റെ പുതിയ പ്ലാന്റ് രാജ്യത്തെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രമാണ്.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ദിനത്തിൽ പയ്യാമ്പലത്ത് സഖാവ് കോടിയേരിയുടെ സ്മൃതികുടീരത്തിൽ അദ്ദേഹത്തിന്റെ പ്രിയസഖാക്കൾ അഭിവാദ്യം അർപ്പിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗങ്ങളായ സഖാക്കൾ ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ദിനത്തിൽ കോടിയേരിയുടെ അർദ്ധകായ വെങ്കല പ്രതിമ അദ്ദേഹത്തിന്റെ വസതിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. പാർടി പോളിറ്റ് ബ്യുറോ അംഗങ്ങളായ സഖാക്കൾ ബൃന്ദ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.
പോരാളികളുടെ പോരാളിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ
കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു.
എത്രയോ തവണ സഖാവിനെ വീട്ടിൽ ചെന്ന് കണ്ട ഓർമ്മകൾ ദുഃഖവും വേദനയും നിറച്ചുകൊണ്ട് മനസിലേക്ക് കടന്നുവരുന്നു. എപ്പോൾ കാണുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമേ പുഷ്പൻ സംസാരിച്ചിട്ടുള്ളൂ.
കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമായ, ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞു.
വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് സ. പുഷ്‌പന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്‌പൻ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനിൽക്കും.
മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് തെലുങ്കുദേശംപോലുള്ള വിവിധ പ്രാദേശിക കക്ഷി നേതാക്കളെ കേന്ദ്ര ഏജൻസികളെക്കൊണ്ട് ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരികയുണ്ടായി. അവരുടെ ബലത്തിലാണ് ബിജെപിയുടെ കേന്ദ്രഭരണം.
പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി. കേരളത്തിലെ പാര്‍ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും വക്കാലത്തുമായാണ് അന്‍വര്‍ പുറപ്പെട്ടിരിക്കുന്നത്.
സഖാവ് പാട്യം ഗോപാലന്റെ 46 ആം ഓർമ്മദിനമാണ് ഇന്ന്.
സിപിഐ എം സംസ്ഥാന കമ്മിറ്റി സഖാവ് സീതാറാം യെച്ചൂരി അനുസ്മരണം തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റെയും, ബിജെപിയുടേയും നേതൃത്ത്വത്തിൽ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരെ സിപിഐ എം പ്രതിഷേധം ഇടുക്കിയിൽ പാർടി ജില്ല സെക്രട്ടറി സ.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് യുഡിഎഫ് - ബിജെപി - മാധ്യമ നുണപ്രചരണങ്ങൾക്കെതിരെ സിപിഐ എം മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ പാർടി ജില്ലാ സെക്രട്ടറി സ. ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.