Skip to main content

ഇത് ഗവർണർ - സർക്കാർ പോരല്ല, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് ശ്രമവും കേരളത്തിന്റെ പ്രതിരോധവുമാണ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ്. സോഷ്യൽ മീഡിയയിൽ നുരയുന്ന ചില ആർഎസ്എസുകാർ മാത്രം പറയുന്ന അവാസ്തവങ്ങളാണ് അതേ നിലയിലേക്ക് തരം താണുകൊണ്ട് കേരള ഗവർണർ ഉയർത്തുന്നത്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളെ പുതിയൊരു താഴ്ചയിലേക്ക് വലിച്ചിടുകയാണ് ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ.

കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.

ഇന്ത്യയെ ഏകാധിപത്യഅധികാരത്തിനു കീഴിൽ കൊണ്ടുവന്ന്, ഇന്ത്യൻ യൂണിയൻ എന്ന് ഭരണഘടനയിൽ പറയുന്ന ഫെഡറൽ സംവിധാനത്തിന്റെ അന്തസത്ത തകർക്കുന്നത് ആർഎസ്എസിൻറെ ഫാസിസ്റ്റ്പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയുടെ സംസ്കാര, ഭാഷാ, രാഷ്ട്രീയവൈവിധ്യങ്ങളെ ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഇന്ത്യൻ യൂണിയനുള്ളിൽ , ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങൾ എന്ന കാഴ്ചപ്പാട് അവരുടെ ബ്രാഹ്മണിക്കൽ രാഷ്ട്രീയവിശ്വാസത്തിന് വിരുദ്ധമാണ്.

കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡെൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം.

ഗവർണറെ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു.

കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ, ഒരു ഗവർണർ സർക്കാർ പോരല്ല. മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണ്. നമ്മുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും രാഷ്ട്രീയപാരമ്പര്യവും സംസ്ഥാനാധികാരങ്ങളും സംരക്ഷിക്കാനായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.