Skip to main content

കോർപറേറ്റ് വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്

കോർപറേറ്റ്‌, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇത്തരം ശക്തികൾ മാധ്യമങ്ങളെപ്പോലും ഉപകരണമാക്കി മാറ്റുന്നിടത്ത്‌ പി ഗോവിന്ദപിള്ളയെപ്പോലുള്ള ധിഷണാശാലികളുടെ ചിന്തകൾ പ്രസക്തമാകുകയാണ്. രാജ്യത്ത്‌ വിശപ്പും തൊഴിലില്ലായ്‌മയും പെരുകുമ്പോഴും മതവിശ്വാസങ്ങൾ അതിലെല്ലാം വലുതെന്ന്‌ വിശ്വസിപ്പിക്കാനാണ്‌ കേന്ദ്രം ഭരിക്കുന്നവരുടെ ശ്രമം. ഹിമാചൽ പ്രദേശിൽ സിപിഐ എം സ്ഥാനാർഥി ജയിച്ചപ്പോൾ ദേവഭൂമിയിൽ അസുരന്മാർ വിജയിച്ചത്‌ എങ്ങനെയെന്നാണ്‌ പ്രധാനമന്ത്രി ചോദിച്ചത്‌. എന്നാൽ, ഇക്കുറിയും അവിടെ സിപിഐ എമ്മിന്‌ ജയമുണ്ടാകും.

കൺകറന്റ്‌ പട്ടികയിലുള്ള ഉന്നത വിദ്യാഭ്യാസത്തിൽപ്പോലും കേന്ദ്രം ഇടപെടുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന്‌ സർവകലാശാലകളിൽ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ ഗവർണർമാർക്ക്‌ കത്തെഴുതിയത്‌ ഇതിന്റെ ഭാഗമാണ്‌. വേദകാലംമുതൽ രാജ്യത്ത്‌ ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഖാപ് പഞ്ചായത്ത‍് ജനാധിപത്യത്തിന്റെ മാതൃകയാണെന്നുമാണ്‌ യുജിസി പറയുന്നത്‌. സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണിത്‌.

ജി ട്വന്റി അധ്യക്ഷ സ്ഥാനം നരേന്ദ്രമോദിക്കു ലഭിക്കുന്നത്‌ വലിയ നേട്ടമായി അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനാണ്‌ നീക്കം. ഇതിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങൾക്കും ഊഴമനുസരിച്ച്‌ ലഭിക്കുന്നതാണ്‌ അധ്യക്ഷസ്ഥാനം.

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.