Skip to main content

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ് വാഴ്ചയ്ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം

നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ്‌ വാഴ്‌ചയ്‌ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണം. ആ സമരത്തിൽ വനിതകൾ അണിചേരണം. കോർപറേറ്റുകളുടെ പ്രതിനിധികളാണ്‌ കേന്ദ്രം ഭരിക്കുന്നത്‌. എന്ത്‌ കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന്‌ അവർ കൽപ്പിക്കുകയാണ്‌. ഭരണഘടനയ്‌ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു. വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും ചരിത്രം സൃഷ്‌ടിക്കാനാണ്‌ ശ്രമം. സ്വാതന്ത്ര്യസമരത്തിൽ സ്‌ത്രീകളും നിർണായക പങ്കുവഹിച്ച ചരിത്രം മോദി മറക്കരുത്‌

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ നരേന്ദ്രമോദി സ്‌ത്രീ സുരക്ഷയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമാണ്‌ സംസാരിച്ചത്‌. എന്നാൽ ബിൽക്കീസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചു. പ്രതിസന്ധിയിലായ സ്‌ത്രീ സ്വയംസഹായസംഘങ്ങളുടെ വായ്‌പയും കർഷകരുടെ കടങ്ങളും എഴുതിത്തള്ളാൻ മോദി സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളിയത്‌ അദാനി– അംബാനിമാരുടെ കടങ്ങളാണ്‌. ഈ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണം.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനം പൊറുതിമുട്ടുകയാണ്‌. ബദൽ നയങ്ങളോടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌ ജനങ്ങൾക്ക്‌ ആശ്വാസം. കേരളത്തിലും വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കാൻ ബിജെപി ശ്രമിക്കുന്നു. മതത്തെ ദുരുപയോഗിച്ച്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. ആഭിചാരക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന്‌ പറഞ്ഞ്‌ തള്ളരുത്‌. ഇതിനെതിരെ സ്‌ത്രീകൾ പ്രതികരിക്കണം.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട്

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?