Skip to main content

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

കൂത്തുപറമ്പിന് രക്ത സ്മരണകളുടെ ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ 1994 നവംബർ 25ന് സമാധാനപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവരാണ് കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായത്. സഖാവ് പുഷ്പൻ കൂത്തുപറമ്പിലെ നരനായാട്ടിൽ ജീവിക്കുന്ന രക്തസാക്ഷിയായി. ജനവികാരം എതിരായിട്ടും അധികാരത്തിന്റെ ദുർവാശി ഉപയോഗിച്ചാണ് വലത് ഭരണകൂടം കൂത്തുപറമ്പ് സമരത്തെ നേരിട്ടത്. അഞ്ച് യുവ പോരാളികളുടെ ജീവൻ നഷ്ടപ്പെട്ട കൂത്തുപറമ്പ് സമരം ഇന്ത്യൻ യുവതയുടെ പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യ സ്മരണ രാജ്യത്ത് തുടരുന്ന യുവജന പോരാട്ടങ്ങൾക്ക് ആവേശം പകർന്നു കൊണ്ടിരിക്കും.

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.