Skip to main content

ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തി കേരളം

മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോഴും ഇടതുപക്ഷം  ഭരിക്കുന്ന കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുകയാണ്.

പലപ്പോഴായി പുറത്തു വന്ന സ്ഥിതിവിവര കണക്കുകളും മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളും അനുസരിച്ചു ക്രൈസ്തവർക്ക് നേരെയുള്ള ആക്രമങ്ങളിൽ പതിന്മടങ്ങ് വർധനയാണ് പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിശ്വാസി സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം തയ്യാറാക്കിയ കണക്കനുസരിച്ച് മൂന്ന് വർഷ കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്ക് നേരേയുണ്ടായ ആയിരത്തിമുന്നൂറോളം അക്രമസംഭവങ്ങൾ അവരുടെ ഹെൽപ്പ്ലൈൻ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ കേരളത്തിൽ ഒരു അക്രമസംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് സംഘടന നിരീക്ഷിക്കുന്നു. ബിജെപി അധികാരത്തിലെത്തിയ 2014ൽ 148 ആക്രമങ്ങൾ ഉണ്ടായെങ്കിൽ 2022 നവംബർ വരെയുള്ള മാസങ്ങളിൽ ഇത് 511 ആയി വർധിച്ചു. ഇതിൽ 149 ആക്രമണം യുപിയിലും 115 ഛത്തീസ്‌ഗഢിലുമാണ് നടന്നത്. 2014-2022 കാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടായ 2710 അക്രമസംഭങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്‌ഗഢിൽ ഈ കാലയളവിൽ ഉണ്ടായത് 272 ആക്രമണങ്ങളാണ്. ക്രിസ്മസ് കാലത്ത് ഛത്തീസ്‌ഗഢിലെ നാരായൺപുർ, കൊണ്ടഗാവ് ജില്ലകളിലുണ്ടായ ആക്രമണങ്ങളെ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. ആയിരത്തോളം ക്രിസ്തുമത വിശ്വാസികളായ ആദിവാസികളാണ് ക്രിസ്മസ് കാലത്തുണ്ടായ അക്രമത്തിൽ ഇവിടങ്ങളിൽ നിന്ന് പലായനം ചെയ്തത്. പലയിടങ്ങളിലും ഛത്തീസ്‌ഗഢ് പോലീസ് സംവിധാനത്തിൻറെ കണ്മുന്നിൽ വച്ചാണ് ഈ അക്രമങ്ങൾ നടന്നതെന്ന് ഇതിനെ പറ്റി അന്വേഷിച്ച വസ്തുതാന്വേഷണ സംഘം നിരീക്ഷിച്ചു. ക്രൈസ്തവരെ നിരന്തരമായി ഭീഷണപ്പെടുത്തി മതം മാറ്റുക എന്ന ഉദ്ദേശത്തിലാണ് ഈ അക്രമങ്ങൾ നടക്കുന്നതെന്നും സംഘം നിരീക്ഷിച്ചു. ക്രിസ്മസ് കാലത്ത് കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങളും കരോൾ സംഘങ്ങളും ആക്രമിക്കപ്പെടുകയുണ്ടായി.

മോദി ഭരണകാലത്ത് മതന്യൂനപക്ഷങ്ങൾക്ക് നേരേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനീതികളിൽ പല അന്താരാഷ്ട്ര സംഘങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു വംശീയ ഉന്മൂലനത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാണെന്ന് വംശീയ സംഘർഷങ്ങളെ പറ്റി പഠിക്കുന്ന ജെനോസൈഡ് വാച്ചിന്റെ മേധാവി നിരീക്ഷിച്ചിരുന്നു. വർഗീയ കലാപങ്ങൾക്ക് എപ്പോഴും നേതൃത്വം കൊടുത്ത സംഘപരിവാറോ അതുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോൺഗ്രസ്സോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റ് പ്രാദേശിക കക്ഷികൾ ഭരിക്കുന്ന ഇടങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾ വർധിക്കുന്നുവെന്നത് തികച്ചും ആശങ്കാജനകമാണ്. ഇടത് പക്ഷം ഉയർത്തിപ്പിടിക്കുന്ന മതേതര, പുരോഗമന ബദലിന്റെ പ്രാധാന്യം വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യങ്ങൾക്കും പൗരസ്വാതന്ത്ര്യങ്ങൾക്കും പൂർണ്ണസംരക്ഷണം എൽഡിഎഫ് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്.

ആർഎസ്എസ് ആചാര്യനായ ഗോൾവാൾക്കർ വിഭാവന ചെയ്ത പോലെ ഹിന്ദുരാഷ്ട്രത്തിന് ഭീഷണി എന്ന് സംഘപരിവാർ കരുതുന്ന ക്രൈസ്തവർ മുസ്ലിങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നീ മൂന്ന് വിഭാഗങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങൾ അവർ ശക്തിപ്പെടുത്തുകയാണ്. രാജ്യത്തെങ്ങും നടക്കുന്ന ക്രൈസ്തവവേട്ട കേരളത്തിൽ ബിജെപി പ്രകടിപ്പിക്കുന്ന വ്യാജമായ ക്രൈസ്തവസ്നേഹത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.