സിപിഐ എം കാസർകോട് മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്താൻ ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നീലേശ്വരം ഏരിയാ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയൻ റേഞ്ച് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വിയോഗത്തിൽ വേദനിക്കുന്ന സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.
