കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് രൂപംകൊണ്ടതിന് ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചില്ലെങ്കിൽ ആ സ്ഥാനത്ത് പ്രവർത്തിക്കാൻ അയാൾക്ക് കഴിയുമെന്നത് തെറ്റിദ്ധാരണയാണ്. ഇതിൽ മാങ്കൂട്ടത്തിന് കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപാട് അറിയാം. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശരിയായ രീതിയിലുള്ള ഒരു നിലപാട് സ്വീകരിക്കുന്നതിന് ഈ കാര്യം തടസമായി വന്നിരിക്കുകയാണ്.
കോൺഗ്രസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഇൗ ജീർണത ഇപ്പോൾ അതിശക്തിയായി ഒരു പെരുമഴ പോലെ ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ പുറത്തുവന്നത് ഇപ്പോഴാണ്. മാധ്യമങ്ങൾ ഉൾപ്പെടെ ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വമാകെ അതിശക്തമായി ആവശ്യപ്പെട്ടത് രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ സസ്‌പെൻഷൻ മുഖേന ഇൗ പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതുപോലൊരു സംഭവം ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്. ഒരു ക്രിമിനൽ വാസനയോടെയാണ് ഇയാൾ ലൈംഗിക പീഡനം നടത്തിയിരിക്കുന്നത്. ഇതിനെതിരായി കോൺഗ്രസ് ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായാണ് പ്രതികരിച്ചത്. എന്താണ് കോൺഗ്രസ് എടുക്കാൻ പോകുന്ന നിലാപാട് എന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. കേരളത്തിൽ ബിജെപി എംപിയെയും എംഎൽഐയും സൃഷ്ടിച്ച പാർടിയാണ് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിന് ഭയക്കുന്നത് കോൺഗ്രസാണ്.
