പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെ ലക്ഷ്യമാക്കിയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹീനമായ ആക്രമണത്തില്‍ നാടെങ്ങും പ്രതിഷേധം. കേന്ദ്ര ഏജൻസിയുടെ വേട്ടയാടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ഇഡി റെയ്ഡ് നടക്കുന്ന സ. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീടിന് മുന്നിൽ നേതാക്കളടക്കം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
