Skip to main content

ലേഖനങ്ങൾ


ഒന്നുകിൽ എംഎൽഎമാരെ വിലയ്ക്കുവാങ്ങി അധികാരം പിടിക്കുക അല്ലെങ്കിൽ ഗവർണർമാരെ ഉപയോഗിച്ച് സർക്കാരിനെ ദുർബലമാക്കുക ഇതാണ് ബിജെപി നയം

സ. എ വിജയരാഘവൻ | 22-10-2022

തങ്ങൾക്ക്‌ ഇഷ്‌ടമില്ലാത്ത പ്രാദേശിക സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച്‌ എങ്ങനെ തകർക്കാം എന്നു നോക്കുകയാണ്‌ കേന്ദ്രസർക്കാരും ബിജെപിയും. കേരളത്തിലും അതാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെല്ലാം ഇതിനാണ്‌ ബിജെപി ശ്രമിക്കുന്നത്‌.

കൂടുതൽ കാണുക

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകു

സ. പിണറായി വിജയൻ | 21-10-2022

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകൂ. കോൺഗ്രസ് എക്കാലത്തും വർഗീയതയുമായി സമരസപ്പെട്ടുപോകുകയാണ്‌. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.

കൂടുതൽ കാണുക

ഒക്ടോബർ 20 - സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 20-10-2022

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.

കൂടുതൽ കാണുക

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുത്

സ. ടി എം തോമസ് ഐസക് | 19-10-2022

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വികസനസൂചികകളിൽ ഇന്ത്യ പുറകോട്ടുപോയി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം എട്ട് വർഷക്കാലത്തെ സാമ്പത്തിക പ്രവണതകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും.

കൂടുതൽ കാണുക

മഹാവിജയം : മഹാരാഷ്ട്രയിൽ നൂറോളം പഞ്ചായത്തുകൾ സിപിഐ എം ഭരിക്കും

| 19-10-2022

മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന്‌ തിളക്കമാർന്ന വിജയം. നൂറിനടുത്ത്‌ ഗ്രാമപഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. മറ്റ്‌ നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിൽ സിപിഐ എം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്‌.

കൂടുതൽ കാണുക

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളുടെ എതിർപ്പിന് തടയിടാൻ കേന്ദ്രസർക്കാർ വർഗീയത ആയുധമാക്കുന്നു

സ. ടി എം തോമസ് ഐസക് | 18-10-2022

കോവിഡുകാലത്ത് ലോക ഉൽപ്പാദനം കേവലമായി കുറഞ്ഞു. ഈ സാമ്പത്തിക തകർച്ചയിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിലാണ്. അടുത്ത വർഷം വളർച്ചയുടെ ഉച്ചിയിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. വീണ്ടുമൊരു മാന്ദ്യത്തിന്റെ കേളികൊട്ട് തുടങ്ങിയിരിക്കുന്നു.

കൂടുതൽ കാണുക

മാധ്യമ രംഗം വ്യാജ വ്യാജ പൊതു ജനസമ്മതി നിർമ്മാണ മേഖലയായി മാറി

സ. ടി എം തോമസ് ഐസക് | 17-10-2022

വ്യാജ പൊതുജനസമ്മതി നിർമ്മാണ മേഖലയായി മാധ്യമ രംഗം മാറി. മാധ്യമങ്ങളുടെ ഈ നിലപാട് ജനാധിപത്യത്തിന് കടുത്ത ഭീഷണിയായി മാറും. മാധ്യമ മേഖലയിലെ 90 ശതമാനവും ഏതാനും കുത്തകകളുടെ കൈകളിലാണ്. അവരുടെ താൽപ്പര്യമനുസരിച്ച് പൊതുജന നിർമ്മിതി കേന്ദ്രമായാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.

കൂടുതൽ കാണുക

കേരള ഗവർണർ നടത്തുന്നത് രാഷ്ട്രീയ അധികാരത്തിന്റെ അപക്വ വിനിയോഗം

സ. എ വിജയരാഘവൻ | 17-10-2022

രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ വിനിയോഗമാണ് കേരള ഗവർണർ നടത്തുന്നത്. സകല മര്യാദകളും ലംഘിച്ച് ആർഎസ്എസ്സിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്. ഇപ്പോൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് അദ്ദേഹം കടന്നിരിക്കുകയാണ്.

കൂടുതൽ കാണുക

പട്ടിണി സൂചികയിൽ മാത്രമല്ല എല്ലായിടത്തും ഇന്ത്യ പിന്നോട്ട് തന്നെ

സ. ടി എം തോമസ് ഐസക് | 17-10-2022

പതിവുപോലെ 'ആഗോള പട്ടിണി സൂചിക 2025' റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യാസർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യയെ അവമതിക്കാനുള്ള ശ്രമമായിട്ടാണ് സർക്കാർ ഈ റിപ്പോർട്ടിനെ കാണുന്നത്.

കൂടുതൽ കാണുക

ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.

സ. ടി എം തോമസ് ഐസക് | 17-10-2022

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം.

കൂടുതൽ കാണുക

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 102 വർഷങ്ങൾ

| 17-10-2022

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറ്റിരണ്ട് പോരാട്ട വർഷങ്ങൾ പിന്നിടുകയാണ്. പുതിയൊരു രാഷ്ട്രത്തെ സ്വപ്നം കാണാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയ അടിത്തറ നൽകിയ താഷ്കെന്റിലെ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണം 1920 ൽ ഇതേ ദിവസമായിരുന്നു.

കൂടുതൽ കാണുക

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി ഇരുപതാം പാർടി കോൺഗ്രസിന് ഇന്ന് തുടക്കം

| 16-10-2022

ഒരു നൂറ്റാണ്ട് പ്രവർത്തന പാരമ്പര്യമുള്ള ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ 20-ാം പാർടി കോൺഗ്രസ്‌ ഇന്ന് ആരംഭിക്കുകയാണ്. ഒരാഴ്‌ച നീളുന്ന പാർടി കോൺഗ്രസ്‌ വേദിയിലെ ചർച്ചയും തീരുമാനങ്ങളും ആ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ഗതി നിർണയിക്കാൻ പോന്നതാകും.

കൂടുതൽ കാണുക

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം സ. സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ കത്തയച്ചു

സ. സീതാറാം യെച്ചൂരി | 15-10-2022

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം. അനാവശ്യ ഭേദഗതികളാണ്‌ കമീഷൻ നിർദേശിക്കുന്നത്‌. ഭരണഘടനയുടെ 324-ാം വകുപ്പുപ്രകാരം തെരഞ്ഞെടുപ്പുകളുടെ സംവിധാനം, മേൽനോട്ടം, നിയന്ത്രണം എന്നിവയാണ്‌ കമീഷന്റെ ചുമതലകൾ.

കൂടുതൽ കാണുക

നോട്ടുനിരോധനത്തിന്റെ ബാധയെ ചെപ്പിലടച്ചൂവെന്ന് മോദി സർക്കാർ ആശ്വസിച്ച് ഇരിക്കുകയായിരുന്നു സുപ്രിംകോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചതോടെ പെട്ടെന്നൊന്നും ആ ബാധ ഒഴിയില്ലെന്ന് വ്യക്തമായി

സ. ടി എം തോമസ് ഐസക് | 14-10-2022

ആറ് വർഷം കഴിഞ്ഞ് നോട്ടുനിരോധനത്തിന്റെ പോസ്റ്റുമോർട്ടം നടത്തുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് തീരുമാനിച്ചിരിക്കുകയാണ്. ഇത്ര പഴകിയ ഒരു ശവം തോണ്ടിയെടുത്ത് പരിശോധിച്ചിട്ട് ഒരു കാര്യവുമില്ലായെന്നാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചത്.

കൂടുതൽ കാണുക

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

| 14-10-2022

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്.

കൂടുതൽ കാണുക