മലയാള മനോരമ പത്രത്തിൽ കഴിഞ്ഞ ദിവസം പപ്പടം ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നൽകിയ വാർത്ത കൗതുകത്തോടയാണ് നോക്കിയത്. അഞ്ചരക്കോടി രൂപയുടെ പപ്പടം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചപ്പോഴാണത്രെ പപ്പടം ഇത്ര ഭീകരനാണെന്ന് മനോരമ തിരിച്ചറിഞ്ഞത്.
