Skip to main content

ലേഖനങ്ങൾ


രാജ്വത്തിന്റെ ഭാവി യുവാക്കളുടെ ചുമലിൽ എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താൻ യുവത പോരാട്ടത്തിനിറങ്ങണം

സ. സീതാറാം യെച്ചൂരി | 04-11-2022

രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി യുവത പോരാട്ടത്തിനിറങ്ങണം. രാജ്യത്തിന് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത്‌ യുവതയാണ്‌.

കൂടുതൽ കാണുക

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ ആക്രമണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു

സ. എ എ റഹീം എംപി | 02-11-2022

ഡൽഹി സർവ്വകലാശാലയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ വിദ്വേഷ ആക്രമണം അപലപനീയമാണ്. മദ്യപിച്ചെത്തിയ അക്രമി സംഘം വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്.

കൂടുതൽ കാണുക

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

സ. എ വിജയരാഘവൻ | 02-11-2022

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌.

കൂടുതൽ കാണുക

സംഘപരിവാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടും

സ. ടി എം തോമസ്‌ ഐസക് | 02-11-2022

ഇല്ലാത്ത ഭരണഘടനാ പ്രതിസന്ധി ആരോപിച്ച്‌ സംഘപരിവാറും ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാനും ചേർന്ന്‌ നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടും. എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും ഗവർണർമാരെ ദുരുപയോഗിച്ച്‌ ബിജെപി ഭരണ അസ്ഥിരത സൃഷ്ടിക്കുകയാണ്‌.

കൂടുതൽ കാണുക

ഗവർണർക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല

സ. സീതാറാം യെച്ചൂരി | 01-11-2022

ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്.

കൂടുതൽ കാണുക

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്.

സ. എം എ ബേബി | 31-10-2022

ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്.

കൂടുതൽ കാണുക

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 01-11-2022

അയിത്തോച്ചാടന സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനമാണിന്ന്. ജാതി ഭേദമന്യേ ഏവർക്കും ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസിക സത്യാഗ്രഹം.

കൂടുതൽ കാണുക

പുന്നപ്ര വയലാർ 76-ാം വാർഷികം

| 27-10-2022

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ അദ്ധ്യായം എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന്‌ 76 വർഷം. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്കു രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ്‌ പുന്നപ്ര-വയലാറിന്റേത്‌.

കൂടുതൽ കാണുക

ഗവർണർ സാറിനോട് ഖേദപൂർവം പറയട്ടെ കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു

സ. ടി എം തോമസ് ഐസക് | 27-10-2022

ഗവർണർ സാറിനോട് ഖേദപൂർവം പറയട്ടെ, കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവൻ സമയ സംഘപരിവാർ പ്രവർത്തകനാവണം. അവരെ പ്രീതിപ്പെടുത്താനാണല്ലോ അങ്ങ് ഈ സർക്കസുകളെല്ലാം കാണിക്കുന്നത്.

കൂടുതൽ കാണുക

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഗവർണറെ ഇടപെടുവിച്ച് കവർന്നെടുക്കുന്ന നയം രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നത്; സംഘപരിവാറിന്റെ ഇത്തരം നയങ്ങൾക്കെതിരെ രാജ്യസ്നേഹികളുടെ വിപുലമായ ഐക്യനിര ഉയർന്നുവരണം

സ. പുത്തലത്ത് ദിനേശൻ | 26-10-2022

വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലാക്കി അതിനെ വർഗീയവൽക്കരിക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും അജൻഡയാണ്. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുന്നതിനുള്ള പദ്ധതികൾ അതുകൊണ്ടുതന്നെ അധികാരത്തിൽ എത്തുന്ന ഇടങ്ങളിലെല്ലാം അവർ നടപ്പാക്കാറുണ്ട്.

കൂടുതൽ കാണുക

10 ലക്ഷം പേർക്ക് അടിയന്തിരമായി ജോലി നൽകും എന്ന പ്രഖ്യാപിച്ചിട്ട് 75000 പേർക്ക് മാത്രം ജോലി നൽകിയത് ആഘോഷിക്കുന്ന മോദി സർക്കാരിന്റെ തൊഴിൽ നയം പരാജയം

സ. ടി എം തോമസ് ഐസക് | 25-10-2022

75000 പേർക്ക് കേന്ദ്ര സർക്കാരിൽ ജോലി. ഇതാണ് രണ്ട് ദിവസം മുമ്പുള്ള ചില മാധ്യമങ്ങളിലെ പ്രധാന തലക്കെട്ട്. ഇന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചതുപോലെ ഈ തൊഴിൽ മേളയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന്യം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയിലേക്കാണു വിരൽചൂണ്ടുന്നത്.

കൂടുതൽ കാണുക

അനന്തവും ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തതുമായ ഒരധികാരവും സംസ്ഥാന ഗവർണർക്കില്ല ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടി കൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ?

സ. ടി എം തോമസ് ഐസക് | 25-10-2022

ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടി കൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ? എല്ലാത്തിനും നിയമവും നടപടിക്രമങ്ങളുമുണ്ടെന്നും അതു പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുമാണ് കേരള സർക്കാരും എൽഡിഎഫും ഗവർണറോട് എപ്പോഴും പറയുന്നത്.

കൂടുതൽ കാണുക

ഗവർണർക്ക് നശീകരണ ലക്ഷ്യം; ജനാധിപത്വമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്നത് വ്യാമോഹം മാത്രം

സ. പിണറായി വിജയൻ | 24-10-2022

രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോൾ സ്വാഭാവികമായും പ്രതികരണങ്ങൾ ഉണ്ടാവും.

കൂടുതൽ കാണുക

രാജ്യത്തെ ആകെ ഹിന്ദുത്വവൽകരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ വിദ്യാഭ്യാസ രംഗത്തെ തകർക്കുക എന്ന നയമാണ് സംഘപരിവാർ സ്വീകരിക്കുന്നത് അതിന് വേണ്ടി നിലമൊരുക്കി കൊടുക്കുകയാണ് ചാൻസിലർ

സ. ഇ പി ജയരാജൻ | 24-10-2022

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട ചാൻസിലറുടെ നടപടി അത്യ അസാധാരണമാണ്. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സംഘപരിവാർ തീരുമാനങ്ങൾ നടപ്പാക്കാൻ ചാൻസിലർ തന്റെ അധികാരത്തെ ദുർവിനിയോഗിക്കുന്നു എന്നാണ് ഈ നീക്കത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

കൂടുതൽ കാണുക

സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല

സ. എം എ ബേബി | 24-10-2022

നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാൻസലർമാരോട് ഇന്ന് രാവിലെ പതിനൊന്നരയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നത്.

കൂടുതൽ കാണുക