പൊതുസെൻസസിനൊപ്പം അഖിലേന്ത്യ വ്യാപകമായി ജാതി സെൻസസും നടത്തണം. സംസ്ഥാനതലത്തിൽ ജാതി സെൻസസ് നടത്തുന്നത് സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലുള്ള വിഷയമാണ്. എന്നാൽ, ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങൾക്ക് അർഹമായ കാര്യങ്ങൾ നൽകാൻ അടിസ്ഥാനമാക്കേണ്ടത് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള സെൻസസ് വിവരങ്ങളാണ്.
