Skip to main content

ബഹുമാന്യനായ ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ അകാല വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും അദ്ദേഹത്തിന്റെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കുന്നു

പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തോട്, പ്രത്യേകിച്ചും സിപിഐ എമ്മിനോട് വളരെ വലിയ മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. അദ്ദേഹത്തിന്റെ വേർപാടിൽ ഹൃദയത്തിൽ നിറഞ്ഞ ദുഃഖത്തോടെ അനുശോചനം അറിയിക്കുന്നു. എൽഡിഎഫ് സർക്കാരിൻ്റെ തുടർ ഭരണം അദ്ദേഹം ആഗ്രഹിച്ചിരുന്നതായി തനിക്ക് അടുപ്പമുണ്ടായിരുന്ന പത്രപ്രവർത്തകരോടക്കം അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയിൽ എംബിബിഎസ് പാസ്സായ അപൂർവ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൻ്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ആ സ്ഥാപനത്തിൻ്റെ വളർച്ചക്കായി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. കുറച്ചു മാസങ്ങളായി അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നു. ആലപ്പാട്ടച്ചൻ്റെ ആത്മകഥയായ 'കാസ മുതൽ കഡോവർ വരെ' എന്ന പുസ്തകം അടുത്ത കാലത്ത് പ്രകാശനം ചെയ്യാനുള്ള നിയോഗം എനിക്കായിരുന്നു അദ്ദേഹം പുസ്തകം എഴുതിത്തീർന്നിട്ട് കാലം കുറച്ചായെങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി വേണം അത് പ്രകാശിപ്പിക്കുവാൻ എന്ന് പറഞ്ഞു നിർബന്ധ പൂർവം കാത്തിരിക്കയായിരുന്നു. ആലപ്പാട്ടച്ചൻ്റെ ആഗ്രഹം പാർടി തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നെ അറിയിച്ചതിനെ തുടർന്ന് ഒട്ടും വൈകാതെ ഞാൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ബഹുമാന്യനായ ആ പുരോഹിത ശ്രേഷ്ഠൻ്റെ അകാല വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും അദ്ദേഹത്തിന്റെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.