Skip to main content

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണവേലകളും തുറന്നുകാട്ടും, ഏപ്രിൽ 25 മുതൽ മെയ് 20 വരെ എല്ലാ മണ്ഡലങ്ങളിലും ബഹുജന റാലി



എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന

_________________________________

രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാൻ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളോടും എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ പിണറായി വിജയൻ അദ്ധ്യക്ഷതവഹിച്ചു.

രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ സമീപനം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ രാജ്യത്തിനാകമാനം മാതൃകയായി ഉയർന്നു നിൽക്കുകയാണ്. പൊതുമേഖല സംരക്ഷിച്ചും, കാർഷിക മേഖല ശക്തിപ്പെടുത്തിയും സ്വീകരിക്കുന്ന നടപടികൾ രാജ്യത്തിന്റെ ശ്രദ്ധ തന്നെ ആകർഷിച്ചതാണ്. ആരോഗ്യ - വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയും, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുകയാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റേയും, ജീവിതത്തിന്റേയും മാതൃകയായി രാജ്യത്ത് കേരളം ഉയർന്നു നിൽക്കുകയാണ്.

രാജ്യത്തിനാകമാനം മാതൃകയായി നിൽക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഈ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനുള്ള വിപുലമായ പരിപാടികൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകമാനം സംഘടിപ്പിക്കും. അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ വിപുലമായ റാലികൾ സംഘടിപ്പിക്കും. സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം തന്നെ ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങൾക്കിടയിൽ പ്രചരണം നടത്തും. ഏപ്രിൽ 25 മുതൽ മെയ് 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ബഹുജന റാലിയിൽ എൽഡിഎഫ് നേതാക്കൾ, മറ്റ് ബഹുജന സംഘടന, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ് 20ന് തിരുവനന്തപുരത്ത് എൽഡിഎഫ് ഗവൺമെന്റിന്റെ 2 വർഷം പൂർത്തീകരിക്കുന്ന ആഹ്ലാദ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ഇതിനുവേണ്ടി ഏപ്രിൽ 10നകം എല്ലാ എൽഡിഎഫ് ജില്ലാ കമ്മിറ്റികളും യോഗം ചേരും. ഏപ്രിൽ 15നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. തുടർന്ന് ഏപ്രിൽ 25നകം എൽഡിഎഫിന്റെ ലോക്കൽ / പഞ്ചായത്ത് തല കമ്മിറ്റികളും ചേർന്ന് റാലിയുടെ വിശദമായ പരിപാടികൾ തയ്യാറാക്കും.

മണ്ഡലാടിസ്ഥാനത്തിൽ റാലി നടക്കുന്നതിന് ഒരാഴ്ച മുമ്പ് എൽഡിഎഫ് തയ്യാറാക്കുന്ന ലഘുലേഖ ഇടതുപക്ഷ ഗവൺമെന്റിന്റെ ഭരണ നേട്ടങ്ങൾ, ഭാവിയിൽ നടപ്പിലാക്കാൻ വേണ്ടിപ്പോകുന്ന പദ്ധതികൾ, ജനക്ഷേമ കേരളം കെട്ടിപ്പടുക്കാനുള്ള പദ്ധതികളെല്ലാം വിശദീകരിക്കും. ആർഎസ്എസ്, യുഡിഎഫ് നടത്തുന്ന ജനവിരുദ്ധ നടപടികൾ തുറന്നുകാണിക്കുന്ന ലഘുലേഖ എൽഡിഎഫ് പ്രവർത്തകർ വീട് വീടാന്തരം കയറി വിതരണം ചെയ്യും.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ് യുഡിഎഫും, കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാർഷികാഘോഷ പരിപാടികൾ. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണവേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വം വർഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യുഡിഎഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്.

ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് അസ്വസ്ഥതകൾ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങൾ നടക്കുകയാണ്. ഇവക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.