Skip to main content

മണിപ്പൂരിൽ സർക്കാർ പരാജയം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം

സിപിഐ എം പൊളിറ്റ് പുറപ്പെടുവിക്കുന്ന ബ്യൂറോ പ്രസ്താവന

-------------------------------------------------------

വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നു. അഞ്ച് ജില്ലകളിലായി വീടുകൾക്കും വസ്തുവകകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നേരെ ആക്രമണവും തീവെപ്പുമൊക്കെ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായി.

സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ, ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കുറച്ച് നിയന്ത്രണ വിധേയമായി. എന്നിരുന്നാലും ജനങ്ങൾ ഇപ്പോഴും അവരുടെ വീടുകളിലോ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.

സാഹചര്യം ഇങ്ങനെ വഷളാകുമെന്ന് മുൻകൂട്ടി കണ്ട് കലാപം തടയുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയുള്ള ഇടപെടൽ വൈകി. വനസംരക്ഷണത്തിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കാനും 'പുറത്തുനിനുള്ള ആളുകളെ' നീക്കം ചെയ്യാനും ഉത്തരവിട്ട സംസ്ഥാന സർക്കാരിന്റെ നയം ഭീതി വർദ്ധിപ്പിക്കുകയും ചില മലയോര ജില്ലകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

അടിയന്തിരമായി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും അക്രമാസക്തമായ ഈ സംഘർഷത്തിലേക്ക് നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. കേന്ദ്രത്തിന്റെ സഹായത്തോടെ കുടിയിറക്കപ്പെട്ടവരെ അവരുടെ താമസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. ഒറ്റക്കെട്ടായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.