Skip to main content

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-----------------------------------------------------

ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം

ഉൾപ്പെടെയുള്ള ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിർണായക അധികാരങ്ങൾ ഉയർത്തിപ്പിടിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്തിടെ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന കേന്ദ്ര സർക്കാർ നീക്കം ശക്തമായി അപലപിക്കുന്നു. ഇത് കോടതിയലക്ഷ്യം മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീം കോടതി നിർവചിച്ചിരിക്കുന്ന ജനാധിപത്യ ഭരണത്തിന്റെ മാനദണ്ഡങ്ങൾക്കും നേരെയുള്ള കടന്നാക്രമണവുമാണ്. രാജ്യത്തെ പരമോന്നത കോടതിയോട് കാണിക്കുന്ന ഈ ധിക്കാരം മോദി സർക്കാരിന്റെ നഗ്നമായ സ്വേച്ഛാധിപത്യ സ്വഭാവത്തിന്റെ ഉദാഹരണമാണ്. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ് ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീം കോടതിയെ അവഹേളിക്കലാണ്. ഈ സുപ്രധാനമായ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് ദേശീയതാൽപ്പര്യത്തെ അവഗണിച്ചു എന്ന മട്ടിലാണ് ഈ വാദങ്ങൾ.

ഇത് ഡൽഹിയിലെ ജനങ്ങളെയും സർക്കാരിനെയും മാത്രമല്ല, ഭരണഘടനാപരമായ ഫെഡറൽ ചട്ടക്കൂട് കേന്ദ്ര സർക്കാർ ബുൾഡോസ് ചെയ്യുന്നതിനെ എതിർക്കുന്ന എല്ലാ പൗരന്മാരെയും ആശങ്കപ്പെടുത്തുന്നു. സ്വേച്ഛാധിപത്യപരമായ ഈ ഓർഡിനൻസ് പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.