Skip to main content

എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ല

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
------------------------
എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ല.

മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് എൽഡിഎഫിന് 10 ഉം, യുഡിഎഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡന്റ് മരണപ്പെട്ടതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും 9 വോട്ട് നിലനിർത്തുകയാണുണ്ടായത്. എസ്ഡിപിഐ ആവട്ടെ ഒറ്റയ്ക്ക് മത്സരിച്ച് 3 വോട്ട് നേടുന്ന നിലയാണുണ്ടായത്.

തിരുവനന്തപുരത്തെ നഗരൂർ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വന്ന വാർത്തയും സമാനമായതാണ്. എൽഡിഎഫിന് 7 അംഗങ്ങളും, യുഡിഎഫിന് 6 അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് 2 ഉം, എസ്ഡിപിഐക്ക് 1 ഉം അംഗമാണുള്ളത്. സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണത്തിൽ വന്നു. വൈസ് പ്രസിഡന്റായ സ്വതന്ത്രൻ ഒരു കേസിൽപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച അവിശ്വാസ പ്രമേയത്തിന് അനുകുലമായി വോട്ട് ചെയ്‌തു. എസ്ഡിപിഐ പിന്തുണയില്ലെങ്കിലും അവിശ്വാസം പാസ്സാകുമായിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത‌ ഒരാൾ പിന്നീട് വൈസ് പ്രസിഡന്റാവുകയും ചെയ്‌തു. ഈ യോഗത്തിലാവട്ടെ എസ്ഡിപിഐയുടെ അംഗം പങ്കെ ടുത്തിരുന്നുമില്ല.

പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 3 സ്വതന്ത്ര കൗൺസിലർമാർ വോട്ട് ചെയ്‌തു. എസ്ഡിപിഐയിലെ മൂന്ന് പേർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഉണ്ടായത്. അല്ലാതെ അവരുടെ വോട്ടുകൊണ്ട് എൽഡിഎഫ് വിജയിക്കുകയല്ല ഉണ്ടായത്.

പത്തനംതിട്ടയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ ആവശ്യപ്പെടാതെ എൽഡിഎഫിന് പിന്തുണ നൽകി. ഇത് കാരണം രണ്ട് തവണ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. മൂന്നാമത് തെരഞ്ഞെടുപ്പ് വന്ന അവസരത്തിൽ വീണ്ടും രാജിവെച്ചാൽ എതിരായി നിന്ന ബിജെപി സ്ഥാനാർത്ഥി വിജയിക്കുമെന്ന് തൃശ്ശൂർ ജില്ലയിലെ ആവണിശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബിജെപി അധികാരത്തിൽ വരുമെന്നത് കണക്കിലെടുത്ത് രാജിവെക്കാതിരുന്നത്. വസ്‌തുതകൾ ഇതായിരിക്കെ കിട്ടുന്നതെന്തും വളച്ചൊടിച്ച് പാർടിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢമായ തന്ത്രമാണ് ഇതിലൂടെ യുഡിഎഫ് നടത്തിയിട്ടുള്ളത്.

കേന്ദ്രത്തിൻ്റെ ശക്തമായ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ നാടിന്റെ വികസന മുന്നേറ്റത്തിന് തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും അതെല്ലാം ഉൾക്കൊണ്ട് ജനങ്ങൾ എൽഡിഎഫ് സർക്കാരിന് പിന്തുണ നൽകുന്ന സ്ഥിതിയുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അതാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ലോക‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ എം തകരുകയാണെന്ന് പ്രചരിപ്പിച്ച മനോരമ പോലുള്ള മാധ്യമങ്ങൾക്ക് മനപ്രയാസമുണ്ടാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

എൽഡിഎഫിനെ ദുർബലുപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനോരമ നടത്തുന്ന ഇത്തരം പ്രചാരവേലകളെ ജനങ്ങൾ തിരിച്ചറിയണം. നിയമവിദഗ്ദരുമായി ആലോചിച്ച് ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടികളുൾപ്പെടെ ആലോചിക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.