
ഇസ്രായേലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കുക
19/03/2025ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഒറ്റ ദിവസംകൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ടെലികോം കമ്പനികളായ ജിയോയും എയർടെല്ലും സ്റ്റാർലിങ്കുമായി സഹകരിക്കുന്നുവെന്ന സമീപകാല റിപ്പോർട്ടുകൾ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കണം. 2026 നുശേഷം നടത്തുന്ന സെൻസസിന് ശേഷമാണ് പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ പ്രക്രിയ നടക്കേണ്ടത്.
ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഹോളി വെള്ളിയാഴ്ച വരുന്നതിനാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കണം. ഉചിതമായ പകരം നടപടികൾ സ്വീകരിക്കുകയും വേണം.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്ഐ പ്രവര്ത്തകന് മാമ്പാറ പട്ടാളത്തറയില്‍ ജിതിന് ഷാജിയെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ നിഷ്കരുണം അവഗണിച്ചത് പ്രതിഷേധാർഹമാണ്. ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ് പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്ജയ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പിന് കൈമാറാനാണ് നീക്കം.
വഖഫ് നിയമഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) നിന്ന് 10 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത കമ്മിറ്റി ചെയർമാന്റെ നടപടി അതിരുകടന്ന താൻപോരിമയാണ്.
യുജിസി കരട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണം. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർമാർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കരട് അധികാരം നൽകുന്നു.
രാജ്യത്ത് കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുകയാണ്. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണം.
മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മതേതരത്വത്തോടും ജനാധിപത്യത്തോടും ഇന്ത്യയുടെ ബഹുസ്വരതയോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു മൻമോഹൻ സിങ്.
തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത് തടയാനുള്ള തെരഞ്ഞെടുപ്പ് ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം.