സുപ്രീംകോടതിയുടേത് ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്ന ഗവർണർമാർക്ക് എതിരായ ചരിത്ര വിധി
08/04/2025ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ഗവർണർമാരുടെ നടപടികൾക്കെതിരെ വന്ന ചരിത്രപരമായ വിധിയാണ് തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകൾ നിയമങ്ങളായി മാറിയെന്ന് കോടതി പ്രഖ്യാപിച്ചു.
