Skip to main content

വാർത്താക്കുറിപ്പുകൾ


സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കുക

08/09/2024

സെപ്റ്റംബർ 09 സഖാവ് ചടയൻ ഗോവിന്ദൻ ദിനം സമുചിതമായി ആചരിക്കണം. 26 വർഷങ്ങൾക്ക് മുൻപ് 1998ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ. ചടയൻ ഗോവിന്ദൻ അന്തരിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്.

ബംഗാളിൽ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കി ഈ വിഷയത്തിൽ ഉചിതമായ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

20/08/2024

ബംഗാളിലെ ആർ ജി കാർ ആശുപത്രിയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ആരോഗ്യമേഖലയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്.

ആഗസ്റ്റ് 19 സഖാവ് പി കൃഷ്‌ണപിള്ള ദിനം സമുചിതമായി ആചരിക്കുക

16/08/2024

ആഗസ്റ്റ് 19 സഖാവ് പി കൃഷ്‌ണപിള്ള ദിനം സമുചിതം ആചരിക്കണം. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണം നടത്തണം. സ. പി കൃഷ്‌ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷമാവുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയാണ്‌ അദ്ദേഹം.

പട്ടികജാതി വിഭാഗങ്ങളിൽ ഉപവർഗീകരണം അനുവദിച്ച സുപ്രീംകോടതി വിധി പട്ടികവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക്‌ പ്രയോജനം ചെയ്യുംവിധം നടപ്പാക്കണം

02/08/2024

പട്ടികജാതി വിഭാഗങ്ങളിൽ ഉപവർഗീകരണം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച്‌ വിധി പട്ടികവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക്‌ പ്രയോജനം ചെയ്യുന്ന വിധത്തിൽ നടപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം. പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കക്കാർക്ക്‌ പ്രത്യേക ക്വോട്ട അനുവദിക്കാനാണ് കോടതി വിധിച്ചത്.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പരമാവധി പിന്തുണ നൽകുക

02/08/2024

വയനാട്ടിലെ വിനാശകരമായ ഉരുൾപൊട്ടലിൽ എൽഡിഎഫ് സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കുടുംബങ്ങളുടെ പുനരധിവാസത്തിനുമായി പരമാവധി ശ്രമിക്കുന്നുണ്ട്. കേരളത്തിലെ സിപിഐ എമ്മും ബഹുജന സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയാണ്.

എൽഡിഎഫ് ദുർബലമായെന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

01/08/2024

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ദുർബലമായി എന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ആകെയുള്ള 49 സീറ്റുകളിൽ 23 സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചു.

മുണ്ടക്കൈ ദുരന്തം, യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സഹായം നൽകണം

30/07/2024

വയനാട്ടിലെ ഉരുൾപൊട്ടലിലുണ്ടായ ആളപായത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരന്തത്തിൽ കാര്യക്ഷമമായ‌ രീതിയിൽ കേരള സർക്കാരിന്റെയും രക്ഷാപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കേരളത്തോടുള്ള കേന്ദ്ര ബജറ്റിലെ അവഗണന അതീവ ഗൗരവത്തോടെ കണ്ട് ഒറ്റക്കെട്ടായി ചെറുക്കണം

23/07/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
---------------------------
കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റ്.

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ബിജെപിയും ഹിന്ദുത്വ സംഘടനകളും നടത്തുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം

27/06/2024

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മുസ്ലിങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നു

04/06/2024

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന
-------------------------------
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ മോദി സർക്കാർ ജനങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു

03/06/2024

സിപിഐഎം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________
ലിറ്ററിന് 2 രൂപ നിരക്കിൽ പാലിന് വില കൂട്ടാനുള്ള അമൂലിന്റെയും മദർ ഡയറിയുടെയും തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.