ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ തോൽവി അറിയാതെയുള്ള ഇന്ത്യൻ യാത്രയ്ക്ക് കലാശപ്പോരിലും കാലിടറിയില്ല. നീണ്ട 17 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ ട്വന്റി 20 ലോകകപ്പ് വിജയമെന്നത് കിരീടനേട്ടത്തിന്റെ അഭിമാനവും ആനന്ദവും വർധിപ്പിക്കുന്നു.
