Skip to main content

സെക്രട്ടറിയുടെ പേജ്


രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

06/01/2024

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല.

കൂടുതൽ കാണുക

ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തിയതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ

06/01/2024

ഐഎസ്‌ആർഒയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തിയ ആഹ്ലാദകരമായ നിമിഷമാണിത്. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം ലക്ഷ്യമാക്കിയുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ്‌ പേടകത്തിലുള്ളത്‌. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നത്.

കൂടുതൽ കാണുക

മണിപ്പൂരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ മിണ്ടാത്ത മോദിയാണ് ഇവിടെ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നത്

05/01/2024

മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്.

കൂടുതൽ കാണുക

മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം

31/12/2023

ഏറെ പ്രതീക്ഷയോടെ പുതിയൊരു വർഷം കൂടി കടന്നുവരുയാണ്‌. സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതി അശാന്തി വിതച്ചൊരു വർഷമാണ്‌ കടന്നുപോകുന്നത്‌. സമാധാനപൂർണമായ പുതിയൊരു വർഷം കടന്നുവരുമെന്ന്‌ നമുക്കാശിക്കാം.

കൂടുതൽ കാണുക

സഖാവ് കെ ചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

31/12/2023

പ്രിയ സഖാവ് കെ ചന്ദ്രന്റെ വിയോഗം അപ്രതീക്ഷിതവും അങ്ങേയറ്റം ദു:ഖകരവുമാണ്. സിപിഐ എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യം.

കൂടുതൽ കാണുക

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തം

30/12/2023

രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ്‌ നിലപാട്‌ എടുക്കാത്തത്‌ രാഷ്‌ട്രീയ പാപ്പരത്തമാണ്. ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട്‌ സ്വീകരിച്ച്‌ മുന്നോട്ടു പോകാനാകില്ല. മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന്‌ കോൺഗ്രസ്‌ പാഠം പഠിച്ചിട്ടില്ല.

കൂടുതൽ കാണുക

പ്രശാന്ത്‌ നാരായണന്റെ നിര്യാണം തീയറ്റർ രംഗത്തിനും സാംസ്‌കാരിക മേഖലയ്‌ക്കും വലിയ നഷ്ടം

29/12/2023

നാടക സംവിധായകനും നടനുമായ പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയടക്കം മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം കലാരംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കൂടുതൽ കാണുക

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സ്

28/12/2023

കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സാവുകയാണ്.

കൂടുതൽ കാണുക

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കുന്ന ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

28/12/2023

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കുന്ന ദ്വിദിന ശിൽപ്പശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്, ധർമ്മശാലയിൽ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

നവകേരള സദസ്സിനാൽ എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ന് ചോദിക്കുന്നവർക്ക് ഗുണഭോക്താക്കളായ ജനങ്ങൾ ഉത്തരം നൽകിക്കൊള്ളും

28/12/2023

മുപ്പത്താറ് ദിവസം ഒരു ബസിൽ സംസ്ഥാനത്തെ മന്ത്രിസഭ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുക. 134 വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുക. എല്ലാ പ്രഭാതങ്ങളിലും ആ പ്രദേശങ്ങളിലെ നാനാതുറകളിൽപ്പെട്ട ജനവിഭാഗങ്ങളുമായി മന്ത്രിസഭയൊന്നാകെ സംവദിക്കുക. മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുക.

കൂടുതൽ കാണുക

സഖാവ് സുരേഷ് ബാബുവിന് ആദരാഞ്ജലി

27/12/2023

സഖാവ് സുരേഷ് ബാബുവിന്റെ വിയോഗം അപ്രതീക്ഷിതവും പറഞ്ഞറിയിക്കാനാവാത്തത്ര ദു:ഖകരവുമാണ്. ഈ അടുത്ത ദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. കർമ്മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

കൂടുതൽ കാണുക

ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്‌ ക്രിസ്തു‌മസ്‌‌

25/12/2023

ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്‌ ക്രിസ്തു‌മസ്‌‌. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നക്ഷത്ര തിളക്കമാണ്‌ ക്രിസ്‌തുമസ്‌ പകർന്നുനൽകുന്നത്‌. മനുഷ്യ മനസുകളിലെല്ലാം മാനവികതയുടെ പുതുപ്പിറവിയായി ഈ ക്രിസ്‌തുമസ്‌ മാറട്ടെ.

എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ

കൂടുതൽ കാണുക