ഭിന്നിപ്പിന്റെ കുടില നിയമത്തിനെതിരെ നാട് സമരമാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജനറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ജനത അണിചേരുന്ന കാഴ്ച ആവേശകരമാണ്.
ഭിന്നിപ്പിന്റെ കുടില നിയമത്തിനെതിരെ നാട് സമരമാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജനറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ജനത അണിചേരുന്ന കാഴ്ച ആവേശകരമാണ്.
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്.
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരിഭ്രാന്തിയിലാണ് കേന്ദ്രഭരണാധികാരികൾ എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ.
പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവ് സഖാവ് എകെജി നമ്മെ വിട്ട് പിരിഞ്ഞിട്ട് 47 വര്ഷമാവുകയാണ്. എ കെ ജി വിട പറഞ്ഞിട്ട് നാലരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും പുരോഗമന കലാ സാഹിത്യ സംഘം നേതാവും കേരള സംഗീത നാടക അക്കാദമിയുടെയും കേരള കലാമണ്ഡലത്തിന്റെയും സെക്രട്ടറിയുമായിരുന്ന എൻ രാധാകൃഷ്ണൻ നായർക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു. മികച്ച പ്രഭാഷകനും സംഘാടകനുമായിരുന്ന സഖാവിൻ്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണ്.
കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾക്ക് വഴി കാട്ടുന്നത് ഇടതുപക്ഷമാണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിഞ്ഞു വരികയാണ്. കഴിഞ്ഞയാഴ്ച പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ രണ്ട് വിഷയങ്ങളെക്കുറിച്ചുതന്നെയാണ് ഇവിടെ വീണ്ടും പരാമർശിക്കുന്നത്.
തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും തമ്മിൽ മൗലികവ്യത്യാസങ്ങളില്ല. കോൺഗ്രസ് നേതാക്കൾ എപ്പോൾ ബിജെപിയിൽ പോകുമെന്നു പറയാൻ കഴിയില്ല. ഏറ്റവും വലിയ വർഗീയശക്തികളുടെ പരിപാടിയിൽ പങ്കെടുത്തയാളാണ് പ്രതിപക്ഷനേതാവ്.
ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് വിടവാങ്ങിയിട്ട് 26 വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസ് ഇല്ലാത്ത, കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാൽ നൂറ്റാണ്ടു പിന്നിട്ടു.
ഇഎംഎസ് അക്കാദമിയിൽ സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണയോഗത്തിൽ സംസാരിച്ചു.
മാർച്ച് 19 സഖാവ് ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി.
ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.