റൂവൻ ജോഷി സൈമണിന്റെ സ്മരണാർത്ഥം യുകെ യിലെ സാംസ്‌കാരിക സംഘടനയായ സമീക്ഷ തളിപ്പറമ്പിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി.
റൂവൻ ജോഷി സൈമണിന്റെ സ്മരണാർത്ഥം യുകെ യിലെ സാംസ്‌കാരിക സംഘടനയായ സമീക്ഷ തളിപ്പറമ്പിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി.
ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണ്. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും.
നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സംഗീത ലോകത്തെ ശ്രുതിമധുരമായ ശബ്ദമാണ്. തുടക്കകാലത്ത് മെലഡികളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം പക്ഷേ ഗസലിന്റെ നനുത്ത പാതയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്.
കൊയിലാണ്ടി പ്രദേശത്തെ സിപിഐ എമ്മിന്റെ ജനകീയ മുഖമായിരുന്ന സഖാവ് പി വി സത്യനാഥന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നതാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല. എന്നാൽ അങ്ങനെ ഉണ്ടെന്ന് വരുത്താനും ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കാനും മാധ്യമങ്ങൾ പെടാപ്പാട്‌പെടുകയാണ്.
സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുണ്ടായിരിക്കുന്നത്.
പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കാൻ ഉതകുന്നതും ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതുമായ രണ്ടു വിധിന്യായമാണ് ഒരാഴ്ചയ്‌ക്കകം സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഈ ഇന്ത്യ ഇനിയുണ്ടാവില്ല, ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട് എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവും.
കേരള പ്രവാസി സംഘത്തിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ‘പ്രവാസ പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ’ ഉദ്‌ഘാടനം ചെയ്തു.
ഒരുവിധത്തിലും കേരളത്തിൽ വികസനം നടത്താൻ സമ്മതിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം. കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ കോടതിയെ സമീപിച്ചതിന്റെ പേരിൽ ഒരു സഹായവും നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി.