Skip to main content

സെക്രട്ടറിയുടെ പേജ്


ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ എന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്

14/02/2023

ദേശീയ രാഷ്‌ട്രീയം ​ഗുരുതരമായ സാഹചര്യത്തിലാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും. ഇന്ത്യ ജനാധിപത്യ ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്.

കൂടുതൽ കാണുക

കേന്ദ്ര സംസ്ഥാന ബജറ്റുകളിലൂടെ കണ്ണോടിച്ചാൽ കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധതയ്ക്ക് ശക്തമായ ബദൽ ഉയർത്തുന്ന, ജനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റാണ് കേരളത്തിന്റേതെന്ന് വ്യക്തമാകും

14/02/2023

ഈ മാസം ഒന്നിന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈമാസം മൂന്നിന്‌ നിയമസഭയിൽ സംസ്ഥാന ബജറ്റും അവതരിപ്പിച്ചു.

കൂടുതൽ കാണുക

ഇന്ധന വിലവർധനവിന് കാരണമാകുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ല സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു

06/02/2023

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയും ഇല്ല. ഇന്ധനവില വർധനയ്ക്ക്‌ കാരണം കേന്ദ്രനയങ്ങളാണ്. സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണ്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കും.

കൂടുതൽ കാണുക

എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്

04/02/2023

എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്.

കൂടുതൽ കാണുക

ഏറെക്കാലം ദൈനംദിന രാഷ്ട്രീയത്തിൽനിന്ന്‌ മാറിനിന്ന രാഹുലിനെ നേതാവാക്കി ഉയർത്തുകയെന്ന പദ്ധതി ഭാരത്‌ ജോഡോ യാത്രയിലുടെ വിജയിച്ചെന്ന വിലയിരുത്തലാണ്‌ പൊതുവെയുള്ളത്‌. എന്നാൽ, രാഹുലിന്റെ ഈ റീ ബ്രാൻഡിങ് കോൺഗ്രസിനകത്ത്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കാണാതിരുന്നുകൂടാ

04/02/2023

കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര ജനുവരി 30ന്‌ ശ്രീനഗറിൽ സമാപിച്ചു. സെപ്‌തംബർ ഏഴിന്‌ കന്യകുമാരിയിൽനിന്ന്‌ ആരംഭിച്ച യാത്രയാണ്‌ മൂവായിരത്തിലധികം കിലോമീറ്റർ താണ്ടി കശ്‌മീരിൽ സമാപിച്ചത്‌.

കൂടുതൽ കാണുക

സാധാരണ ജനങ്ങളെയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളേയും ക്രൂരമായി അവഗണിച്ച ബജറ്റാണ് ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിച്ചത്

03/02/2023

സാധാരണ ജനങ്ങളെയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളേയും ക്രൂരമായി അവഗണിച്ച ബജറ്റാണ് ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിച്ചത്. അതോടൊപ്പം കേരളത്തിന് കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റാണിത്.

കൂടുതൽ കാണുക

ചരിത്രത്തെ തിരുത്താനും ഇല്ലാത്ത ചരിത്രത്തെ എഴുതി ചേർക്കാനും നിരന്തരം ശ്രമിക്കുന്ന സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഓട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്

01/02/2023

ഇരുപതാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനത്തെ നയിക്കാനും ഇന്ത്യൻ മതേതരത്വത്തിന് പുതിയ സാധ്യതകൾ നൽകാനും ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ആ മതേതര കാഴ്ചപ്പാടുകൾ ഹിന്ദുത്വ തീവ്രവാദികളെ കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു.

കൂടുതൽ കാണുക

കേന്ദ്ര സർക്കാർ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്നു

30/01/2023

ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്‌ ബലംപ്രയോഗിച്ച്‌ തടയാനുള്ള മോദി സര്‍ക്കാരിന്റേയും, സംഘപരിവാറിന്റേയും ശ്രമം പ്രതിഷേധാര്‍ഹമാണ്.

കൂടുതൽ കാണുക

'ഹിന്ദുസ്ഥാൻ ഹിന്ദുരാഷ്ട്രമാണെന്ന് മോഹൻ ഭാഗവത് കഴിഞ്ഞദിവസം പറഞ്ഞത് യാഥാർഥ്യമാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത് ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്

26/01/2023

രാജ്യം ഇന്ന്‌ 74-ാമത്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്‌. ‘ഇന്ത്യയെ പരമാധികാരമുള്ള ഒരു സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ അവധാനപൂർവം തീരുമാനിച്ചിരിക്കുന്നു’ എന്നുപറഞ്ഞാണ്‌ ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത്‌.

കൂടുതൽ കാണുക

കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തിന്റെ ഉൽപ്പന്നമാണ് അനിൽ ആന്റണി ലോകം മുഴുവൻ ബിബിസി ഡോക്യുമെന്ററി കാണണമെന്നതാണ് സിപിഐ എം നിലപാട്

26/01/2023

അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ല. കെ സുധാകരന്റെ പാർടിയല്ലേ അനിൽ ആന്റണിയും. ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചു കൊണ്ട് നിരവധി കോൺഗ്രസ്സുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന മാനസിക നിലയാണ് കെ സുധാകരന്. അതിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയും.

കൂടുതൽ കാണുക

ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തണം

25/01/2023

മതേതര ഇന്ത്യയുടെ ഭൂപടത്തിൽ വേദനയുടെയും ഭീതിയുടെയും ചോര തളം കെട്ടിയ ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകളിലേക്ക് ബിബിസി പുറത്തുവിട്ട 'ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ഒരിക്കൽ കൂടി ജനാധിപത്യ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

കൂടുതൽ കാണുക

ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ് കേരളത്തിനുപുറത്ത് മതനിരപേക്ഷതയെന്ന് പറയാനുള്ള ധൈര്യം പോലും കോൺഗ്രസിനില്ല

25/01/2023

ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ്. അവരെ നേരിടാൻ, മതനിരപേക്ഷ ഉള്ളടക്കമുള്ള, ജനാധിപത്യ സ്വഭാവമുള്ള, എല്ലാ പാർടികളെയും യോജിപ്പിച്ച്‌ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതയ്‌ക്കനുസരിച്ച്‌ ഫലപ്രദമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാകണം ലക്ഷ്യം.

കൂടുതൽ കാണുക