Skip to main content

സെക്രട്ടറിയുടെ പേജ്


ഒക്ടോബർ വിപ്ലവം ചരിത്രത്തിലും വർത്തമാനത്തിലും ഭാവിയിലും പ്രസക്തമായ മനുഷ്യമുന്നേറ്റം

07/11/2023

മഹത്തായ ഒക്ടോബർ വിപ്ലവം മർദ്ദിത ജനവിഭാഗങ്ങൾക്ക് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ ഉത്തേജിപ്പിക്കുകയും ചെയ്ത അനശ്വരമായ അദ്ധ്യായമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ സംഭവമായിരുന്നു അത്.

കൂടുതൽ കാണുക

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്‌എസ് കാണുന്ന പ്രധാന എതിരാളി കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും

07/11/2023

ആർഎസ്എസും ബിജെപിയും കമ്മ്യൂണിസ്റ്റുകാരെ എന്നും ശത്രുപക്ഷത്താണ് നിർത്തിയിട്ടുള്ളത്. രണ്ടാമത്തെ സർസംഘചാലകും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ആചാര്യനുമായ ഗോൾവാൾക്കർ എഴുതിയ വിചാരധാര എന്ന പുസ്തകത്തിൽ ആഭ്യന്തര ഭീഷണികൾ (ഇന്റേർണൽ ത്രെറ്റ്സ്) എന്ന തലക്കെട്ടിൽ ഒരു അധ്യായം തന്നെയുണ്ട്.

കൂടുതൽ കാണുക

കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു

07/11/2023

നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന് സമാപനമായിരിക്കുന്നു. കേരളത്തിന്റെ കരുത്തും ഐക്യവും ബദൽ വികസനക്കുതിപ്പും അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹോത്സവമായി കേരളീയം മാറി. ജനങ്ങൾ ഒന്നടങ്കം കേരളീയത്തിൽ അണനിരന്നു.

കൂടുതൽ കാണുക

ലോകത്തിന് മുന്നിൽ കേരളത്തിന്റെ ബദൽ വികസന മുന്നേറ്റം അടയാളപ്പെടുത്തുന്ന പുതുകാൽവെപ്പായി കേരളീയം മാറിയെന്നത് നിസ്സംശയം

06/11/2023

നവകേരളത്തിന്റെ നവ്യാനുഭവമൊരുക്കുന്ന കേരളീയം ഓരോ ദിവസവും ശ്രദ്ധേയമാവുകയാണ്. പ്രദർശന നഗരികളാകെ നിറഞ്ഞുകവിയുകയാണ്. വിവിധ സെമിനാറുകളിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധർ പങ്കെടുക്കുന്നു. വേദികളിൽ നിരവധിയായ കലാപ്രകടനങ്ങൾ അരങ്ങേറുന്നു. കേരളീയത്തിന്റെ വിവിധ വേദികൾ സന്ദർശിച്ചു.

കൂടുതൽ കാണുക

പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനാകാത്ത ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്ക്

05/11/2023

നവംബർ 11 ന്‌ കോഴിക്കോട്‌ സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ മുസ്‌ലീം ലീഗ്‌ പങ്കെടുക്കാത്തത്‌ സാങ്കേതിക കാരണങ്ങളാലാണ്‌ എന്നാണ്‌ ലീഗ് നേതൃത്വം പറയുന്നത്‌. എന്നാൽ പരിപാടിക്ക്‌ ലീഗിന്റെ പിന്തുണയുണ്ട്‌. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്കാണ്‌.

കൂടുതൽ കാണുക

സംസ്ഥാനമാകെ സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും

05/11/2023

സ്വരാജ്യത്തിന്‌ വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ്‌ സിപിഐ എം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്‌. ഇതിനൊപ്പം സിപിഐ എമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കും.

കൂടുതൽ കാണുക

ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് കേരളീയം

03/11/2023

ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് 'കേരളീയം'.

കൂടുതൽ കാണുക

കേരളം സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഇതുവരെ നേടിയ നേട്ടങ്ങളും നിയോ ലിബറൽ കാലത്ത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുവച്ച ബദൽനയങ്ങളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളീയം

02/11/2023

കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.

കൂടുതൽ കാണുക

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയം

31/10/2023

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാ​ഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.

കൂടുതൽ കാണുക

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌

27/10/2023

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന്‌ ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്‌’ എന്നാക്കുന്നത്‌ ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്‌.

കൂടുതൽ കാണുക

ബിജെപി വന്നാലും പ്രശ്നമല്ല സിപിഐ എം ജയിക്കരുത് എന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്, ഈ ബിജെപി അനുകൂലനിലപാടാണ്‌ യഥാർഥത്തിൽ ഇന്ത്യ കൂട്ടായ്മയെ തകർക്കുന്നത്

27/10/2023

ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്‌മയെ സിപിഐ എം തകർക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്‌മയെ തകർക്കാൻ ബിജെപിയിൽനിന്ന് സിപിഐ എം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി.

കൂടുതൽ കാണുക

എല്ലാ മർദ്ദക ശക്തികൾക്കുമെതിരെ എക്കാലത്തേക്കും തുടരുന്ന പോരാട്ടങ്ങൾക്ക് പുന്നപ്ര-വയലാറിലെ രണധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾ വഴികാണിക്കും

27/10/2023

ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്.

കൂടുതൽ കാണുക