ബാലസംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 4,5,6 തീയതികളിൽ തൃശൂരിൽ നടക്കുകയാണ്. സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ ബാലസംഘം രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ കുട്ടികളുടെ സംഘടനയാണ്. ബാലസംഘം പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് എത്തിയ ആളാണ് ഞാനും.
