Skip to main content

സെക്രട്ടറിയുടെ പേജ്


കാർഷിക രംഗത്തെ ശാസ്ത്ര വിസ്മയത്തിന് ആദരാഞ്ജലി

28/09/2023

ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അത്യുല്പാദന ശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥൻ എന്ന ശാസ്ത്ര പ്രതിഭ അന്തർദേശീയ തലത്തിൽ പ്രശസ്തനാകുന്നത്.

കൂടുതൽ കാണുക

കോൺഗ്രസും ബിജെപിയും കോർപറേറ്റ് മാധ്യമങ്ങളും ചേർന്നാണ് സഹകരണ മേഖലയെ തകർക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്

28/09/2023

കേരളത്തിന്റെ സാമൂഹ്യ,- സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹകരണമേഖല നാന്ദികുറിക്കുകയുണ്ടായി. റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് ബ്രിട്ടനിൽ തുടക്കമിട്ട ഘട്ടത്തിൽ സോഷ്യലിസത്തിലേക്കുള്ള പാതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്.

കൂടുതൽ കാണുക

പാട്യം ഗോപാലൻ, പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ്

27/09/2023

പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 45 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി.

കൂടുതൽ കാണുക

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും

26/09/2023

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള മൂലധനം കണ്ടെത്താനാണ്‌ കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌.

കൂടുതൽ കാണുക

അഭ്രപാളികളിൽ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനശ്വരകലാകാരൻ കെ ജി ജോർജിന് ആദരാഞ്ജലി

24/09/2023

ചലച്ചിത്ര സൗന്ദര്യത്തിന്റെ 'യവനിക' താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്‌ചകൾകൊണ്ട്‌ ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോർജ്.

കൂടുതൽ കാണുക

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം

23/09/2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.

കൂടുതൽ കാണുക

കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇഡി അന്വേഷണം

22/09/2023

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല.

കൂടുതൽ കാണുക

ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകൾ കാലാതീതമായ പ്രവർത്തനശേഷിയോടെ നമുക്കിടയിൽ തുടരും

22/09/2023

കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്.

കൂടുതൽ കാണുക

സി ആർ ഓമനക്കുട്ടൻ പേനയെ സമരായുധമാക്കിയ മുൻനിര പോരാളി

16/09/2023

രാഷ്ട്രീയ സാമൂഹ്യ രചനകളുടെ തെളിമയും ദൃഢതയുമുള്ള തൂലികയാണ് സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടപ്പെടുന്നത്. അധ്യാപകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നിരന്തരം രാഷ്ട്രീയം സംസാരിക്കുന്നതായിരുന്നു.

കൂടുതൽ കാണുക

മട്ടാഞ്ചേരി തൊഴിലാളി സമരം; തൊഴിലാളി സമരങ്ങളുടെ ചരിത്രത്തിലെ രക്ത മുദ്രിതമായ അധ്യായം ഈ കാലത്തെയെന്നപോലെ വരുംകാലത്തെയും പോരാട്ട പൂർണമാക്കും

15/09/2023

ഐതിഹാസികമായ മട്ടാഞ്ചേരി തൊഴിലാളി സമരത്തിന്റെ എഴുപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു. പ്രാകൃതവും തൊഴിലാളി വിരുദ്ധവുമായ ചാപ്പ കുത്തിനെതിരെയും കങ്കാണിപ്പണിക്കെതിരെയും മട്ടാഞ്ചേരിയിലെ തൊഴിലാളികൾ ധീരമായി സമരം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ചരിത്രസംഭവമായിരുന്നു മട്ടാഞ്ചേരി.

കൂടുതൽ കാണുക