ഐഎസ്‌ആർഒയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തിയ ആഹ്ലാദകരമായ നിമിഷമാണിത്. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം ലക്ഷ്യമാക്കിയുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നത്.
