സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്.
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് - ബിജെപി ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് ജാഥയിലേക്ക് കടന്നുകയറി അക്രമം നടത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തിയിരുന്നു.
ഗവർണർ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആർഎസ്എസ്–ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയിരിക്കുകയാണ്.
നവ ഉദാരവൽക്കരണത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി‐കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ സഖാവ് കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ നയിച്ച പാത സ്മരിക്കാം.
ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് നൽകിയ സന്ദേശങ്ങൾ ലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടു പേരുടെയും പ്രസംഗങ്ങൾ കേട്ടുതഴമ്പിച്ച വാചകമടിയായി പരിമിതപ്പെട്ടു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം രാജ്യവ്യാപകമായി ആഘോഷിക്കുന്ന വേളയാണിത്.
കരിങ്കൊടി മറവിലെ കോൺഗ്രസിന്റെ അക്രമസംഭവങ്ങൾ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. കരിങ്കൊടി പ്രകടനം ജനാധിപത്യത്തിലെ ഒരു സമരമുറയാണെന്നാണ് അതിന്റെ നേതാക്കൾ പറയുന്നത്. എന്നാൽ, അത് ജനാധിപത്യപരമോ ജനാധിപത്യാഭാസപരമോ ആകാം.
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരെന്ന നാട്യത്തിൽ ശത്രുവർഗം കമ്യൂണിസ്റ്റ് ചേരിക്കെതിരെ കുപ്രചാരണം നടത്തുന്നു. അതിന് മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ മല്ലപ്പള്ളിയിലെ പ്രസംഗത്തെ മറയായി ദുരുപയോഗപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവും അതിൽ തെളിയുന്ന രാഷ്ട്രീയവും ജനാധിപത്യശക്തികളെ ദേശീയമായി അമ്പരപ്പിക്കുന്നതാണ്. അതിനപ്പുറം ഈ കക്ഷിയുടെ ഇന്നത്തെ തനിനിറം വെളിപ്പെടുത്തുന്നതുമാണ്. വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയ എംപി ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടിലെത്തിയത്.
പുന്നപ്ര-വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ടു വർഷമാകുന്നു.