കയ്യൂർ അനശ്വരമാക്കിയ സമരഗാഥയ്ക്ക് എൺപതാണ്ടുകൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ.

കയ്യൂർ അനശ്വരമാക്കിയ സമരഗാഥയ്ക്ക് എൺപതാണ്ടുകൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ.
സിപിഐ എമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണ്. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെയും അവിടെ ശക്തമായ പ്രതിരോധം ഉയർത്തും. കേരളത്തിൽ കോൺഗ്രസിനെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
കേന്ദ്രസർക്കാർ എല്ലാ ഭരണസംവിധാനങ്ങളെയും ഉപഗോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗാമായാണ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയത്. ഏത് വിധേയനെയും പ്രതിപക്ഷ പാർടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ തളയ്ക്കപ്പെടാൻ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാൻ ശക്തമായ പ്രതിരോധമുയർത്തണം.
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്.
കേരളത്തിലെ മതമൈത്രിയിൽ വിഷം കലർത്താനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തെ പോലെ പ്രാധനപ്പെട്ട മൂന്ന് മതങ്ങൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് എവിടെയും ഉണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ രമ്യതയോടെ കഴിയുന്നത് ബിജെപിക്കും ആർഎസ്‌എസിനും ദഹിക്കുന്നില്ല.
പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേർപാടിന്റെ 46-ാം വാർഷികദിനമാണ് ഇന്ന്. നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും എ കെ ജിയുടെ ഓർമ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കും. സംസ്ഥാനത്ത് 0.7 ശതമാനമാണ് അതിദാരിദ്ര്യം. യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ അമ്പത് ശതമാനത്തിലധികമാണ് ദരിദ്രരുടെ എണ്ണം.
ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ന് കാൽ നൂറ്റാണ്ടു തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസിന്റെ സ്മരണ മായുന്നതോ മറയുന്നതോ അല്ല.
പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമുണ്ടായിട്ടും വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ മോദി സർക്കാർ തയ്യാറാകാത്തത് സ്‌ത്രീസമൂഹത്തോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.
അർഹരായ ആർക്കും സർട്ടിഫിക്കറ്റുകളുടെ പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നഷ്ടമാകില്ല. എല്ലാ അർഹർക്കും പെൻഷൻ ലഭിക്കണമെന്നത് സിപിഐ എമ്മിന്റെ ഉറച്ച നിലപാടാണ്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.