കുസാറ്റിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.

കുസാറ്റിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം.
എല്ലാമനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകക്രമത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ധീരവിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ഓർമ്മ ദിനമാണിന്ന്.
വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കിയ യൂത്ത് കോൺഗ്രസ്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയത്.
നവകേരള സദസ്സിനെതിരായ യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ഇതിനോടകം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സദസ്സിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതായിരുന്നു.
പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടിയിലെ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മഹത്തായ മാതൃകയാണ്. ഇ കെ ഇമ്പിച്ചിബാവ ട്രസ്റ്റ് മുഖേന 29.5 സെന്റ് സ്ഥലം 8 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് സഖാവ്. ഇതിന്റെ രേഖകൾ വിതരണം ചെയ്തു.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ അദ്ധ്യായമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവി. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനങ്ങളിലൊരാൾ.
അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ.
ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടുംകുറ്റവാളിക്ക്
കോട്ടയം കൂട്ടിക്കലില്‍ ദുരിതബാധിതര്‍ക്ക് സിപിഐ എം നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി സ. പിണറായി വിജയൻ കെെമാറി. സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നത്.
സിപിഐ എം ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സംസാരിച്ചു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണ്.
മഹത്തായ ഒക്ടോബർ വിപ്ലവം മർദ്ദിത ജനവിഭാഗങ്ങൾക്ക് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ ഉത്തേജിപ്പിക്കുകയും ചെയ്ത അനശ്വരമായ അദ്ധ്യായമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ സംഭവമായിരുന്നു അത്.