പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടിയിലെ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മഹത്തായ മാതൃകയാണ്. ഇ കെ ഇമ്പിച്ചിബാവ ട്രസ്റ്റ് മുഖേന 29.5 സെന്റ് സ്ഥലം 8 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് സഖാവ്. ഇതിന്റെ രേഖകൾ വിതരണം ചെയ്തു.
പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടിയിലെ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മഹത്തായ മാതൃകയാണ്. ഇ കെ ഇമ്പിച്ചിബാവ ട്രസ്റ്റ് മുഖേന 29.5 സെന്റ് സ്ഥലം 8 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് സഖാവ്. ഇതിന്റെ രേഖകൾ വിതരണം ചെയ്തു.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ അദ്ധ്യായമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവി. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനങ്ങളിലൊരാൾ.
അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ.
ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടുംകുറ്റവാളിക്ക്
കോട്ടയം കൂട്ടിക്കലില്‍ ദുരിതബാധിതര്‍ക്ക് സിപിഐ എം നിര്‍മിച്ചു നല്‍കുന്ന 25 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി സ. പിണറായി വിജയൻ കെെമാറി. സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നത്.
സിപിഐ എം ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സംസാരിച്ചു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണ്.
മഹത്തായ ഒക്ടോബർ വിപ്ലവം മർദ്ദിത ജനവിഭാഗങ്ങൾക്ക് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ ഉത്തേജിപ്പിക്കുകയും ചെയ്ത അനശ്വരമായ അദ്ധ്യായമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ സംഭവമായിരുന്നു അത്.
ആർഎസ്എസും ബിജെപിയും കമ്മ്യൂണിസ്റ്റുകാരെ എന്നും ശത്രുപക്ഷത്താണ് നിർത്തിയിട്ടുള്ളത്. രണ്ടാമത്തെ സർസംഘചാലകും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ആചാര്യനുമായ ഗോൾവാൾക്കർ എഴുതിയ വിചാരധാര എന്ന പുസ്തകത്തിൽ ആഭ്യന്തര ഭീഷണികൾ (ഇന്റേർണൽ ത്രെറ്റ്സ്) എന്ന തലക്കെട്ടിൽ ഒരു അധ്യായം തന്നെയുണ്ട്.
നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന് സമാപനമായിരിക്കുന്നു. കേരളത്തിന്റെ കരുത്തും ഐക്യവും ബദൽ വികസനക്കുതിപ്പും അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹോത്സവമായി കേരളീയം മാറി. ജനങ്ങൾ ഒന്നടങ്കം കേരളീയത്തിൽ അണനിരന്നു.
നവകേരളത്തിന്റെ നവ്യാനുഭവമൊരുക്കുന്ന കേരളീയം ഓരോ ദിവസവും ശ്രദ്ധേയമാവുകയാണ്. പ്രദർശന നഗരികളാകെ നിറഞ്ഞുകവിയുകയാണ്. വിവിധ സെമിനാറുകളിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധർ പങ്കെടുക്കുന്നു. വേദികളിൽ നിരവധിയായ കലാപ്രകടനങ്ങൾ അരങ്ങേറുന്നു. കേരളീയത്തിന്റെ വിവിധ വേദികൾ സന്ദർശിച്ചു.
നവംബർ 11 ന് കോഴിക്കോട് സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ മുസ്‌ലീം ലീഗ് പങ്കെടുക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാൽ പരിപാടിക്ക് ലീഗിന്റെ പിന്തുണയുണ്ട്. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ് വിലക്കാണ്.
സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഐ എം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനൊപ്പം സിപിഐ എമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കും.