Skip to main content

സെക്രട്ടറിയുടെ പേജ്


പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക

14/10/2023

പലസ്തീന്‍ മേഖലയില്‍ തുടര്‍ച്ചയായി അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേലുകള്‍ ഒരു പലസ്തീന്‍ കാരനേയോ പലസ്തീന്‍ കാരിയയോ ദിവസേന കൊല്ലുന്നുണ്ടായിരുന്നു. 2023ല്‍, യുദ്ധം തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം വരെയുള്ള കണക്കാണിത്.

കൂടുതൽ കാണുക

പലസ്തീൻ വിമോചനത്തെ പിന്തുണയ്‌ക്കുന്ന പരമ്പരാഗത വിദേശനയത്തിൽ നിന്നുള്ള പൂർണമായ പിന്മാറ്റമാണ് മോദിയുടെ നിലപാട്

13/10/2023

പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുകയാണ്. ഒക്ടോബർ ഏഴിന് പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ഹമാസ് തെക്കൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തുകയും ഇസ്രയേൽ ഗാസയിലേക്ക് ബോംബാക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്.

കൂടുതൽ കാണുക

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന പകൽ പോലെ വ്യക്തം

10/10/2023

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നിരിക്കുകയാണ്. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ ഇയാൾ പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്.

കൂടുതൽ കാണുക

വ്യാജവാർത്ത നിർമിക്കുന്ന മാധ്യമങ്ങളും വ്യാജറിപ്പോർട്ട്‌ കോടതിയിൽ നൽകുന്ന ഇഡിയും സിപിഐ എമ്മിനെതിരെയും പിണറായി സർക്കാരിനെതിരെയും പൊതുബോധം നിർമിക്കാനുള്ള ശ്രമത്തിലാണ്

05/10/2023

കേരളത്തിലെ വലതുപക്ഷം അസ്വസ്ഥരാണ്‌. കേന്ദ്രം ഭരിക്കുന്ന ബിജെപിയും മുൻ ഭരണകക്ഷിയായ കോൺഗ്രസും ഈ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയാണ്‌ ഇപ്പോൾ. എന്നാൽ, അവർക്കൊപ്പമോ ഒരടി മുന്നിലോ ഈ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗംകൂടിയുണ്ട്‌. അതാണ്‌ വലതുപക്ഷ മാധ്യമങ്ങൾ.

കൂടുതൽ കാണുക

സഖാവ് ആനത്തലവട്ടം ആനന്ദന് അന്ത്യാഭിവാദ്യങ്ങൾ

05/10/2023

സഖാവ് ആനത്തലവട്ടം ആനന്ദൻ അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയമാണ്. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളും ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായിരുന്നു.

കൂടുതൽ കാണുക

കാർഷിക രംഗത്തെ ശാസ്ത്ര വിസ്മയത്തിന് ആദരാഞ്ജലി

28/09/2023

ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അത്യുല്പാദന ശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥൻ എന്ന ശാസ്ത്ര പ്രതിഭ അന്തർദേശീയ തലത്തിൽ പ്രശസ്തനാകുന്നത്.

കൂടുതൽ കാണുക

കോൺഗ്രസും ബിജെപിയും കോർപറേറ്റ് മാധ്യമങ്ങളും ചേർന്നാണ് സഹകരണ മേഖലയെ തകർക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്

28/09/2023

കേരളത്തിന്റെ സാമൂഹ്യ,- സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹകരണമേഖല നാന്ദികുറിക്കുകയുണ്ടായി. റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് ബ്രിട്ടനിൽ തുടക്കമിട്ട ഘട്ടത്തിൽ സോഷ്യലിസത്തിലേക്കുള്ള പാതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്.

കൂടുതൽ കാണുക

പാട്യം ഗോപാലൻ, പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ്

27/09/2023

പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 45 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി.

കൂടുതൽ കാണുക

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും

26/09/2023

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള മൂലധനം കണ്ടെത്താനാണ്‌ കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌.

കൂടുതൽ കാണുക

അഭ്രപാളികളിൽ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനശ്വരകലാകാരൻ കെ ജി ജോർജിന് ആദരാഞ്ജലി

24/09/2023

ചലച്ചിത്ര സൗന്ദര്യത്തിന്റെ 'യവനിക' താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്‌ചകൾകൊണ്ട്‌ ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോർജ്.

കൂടുതൽ കാണുക

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം

23/09/2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.

കൂടുതൽ കാണുക