നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയടക്കം മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയടക്കം മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
കുഞ്ഞുകൂട്ടുകാരെ നേരിന്റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 85 വയസ്സാവുകയാണ്.
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കുന്ന ദ്വിദിന ശിൽപ്പശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്, ധർമ്മശാലയിൽ ഉദ്ഘാടനം ചെയ്തു.
മുപ്പത്താറ് ദിവസം ഒരു ബസിൽ സംസ്ഥാനത്തെ മന്ത്രിസഭ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുക. 134 വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുക. എല്ലാ പ്രഭാതങ്ങളിലും ആ പ്രദേശങ്ങളിലെ നാനാതുറകളിൽപ്പെട്ട ജനവിഭാഗങ്ങളുമായി മന്ത്രിസഭയൊന്നാകെ സംവദിക്കുക. മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുക.
സഖാവ് സുരേഷ് ബാബുവിന്റെ വിയോഗം അപ്രതീക്ഷിതവും പറഞ്ഞറിയിക്കാനാവാത്തത്ര ദു:ഖകരവുമാണ്. ഈ അടുത്ത ദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. കർമ്മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്തുമസ്. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നക്ഷത്ര തിളക്കമാണ് ക്രിസ്‌തുമസ് പകർന്നുനൽകുന്നത്. മനുഷ്യ മനസുകളിലെല്ലാം മാനവികതയുടെ പുതുപ്പിറവിയായി ഈ ക്രിസ്‌തുമസ് മാറട്ടെ.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച് ഇടപെടാൻ ആരിഫ് മൊഹമ്മദ് ഖാന് അവകാശമില്ല. അത് രാഷ്‌ട്രപതിയോട് കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക് എതിരുമാണ്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം യത്തീംഖാന (മുട്ടിൽ) ജനറൽ സെക്രട്ടറിയുമായ എം എ മുഹമ്മദ് ജമാൽ സാഹിബിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി അക്രമവും കലാപവും നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കി.
ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസംബർ 20 കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ കരിവെള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.