Skip to main content

സെക്രട്ടറിയുടെ പേജ്


കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും

26/09/2023

കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനുള്ള മൂലധനം കണ്ടെത്താനാണ്‌ കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന്‌ പ്രചരിപ്പിക്കുന്നത്‌.

കൂടുതൽ കാണുക

അഭ്രപാളികളിൽ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനശ്വരകലാകാരൻ കെ ജി ജോർജിന് ആദരാഞ്ജലി

24/09/2023

ചലച്ചിത്ര സൗന്ദര്യത്തിന്റെ 'യവനിക' താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്‌ചകൾകൊണ്ട്‌ ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോർജ്.

കൂടുതൽ കാണുക

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം

23/09/2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.

കൂടുതൽ കാണുക

കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇഡി അന്വേഷണം

22/09/2023

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല.

കൂടുതൽ കാണുക

ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകൾ കാലാതീതമായ പ്രവർത്തനശേഷിയോടെ നമുക്കിടയിൽ തുടരും

22/09/2023

കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്.

കൂടുതൽ കാണുക

സി ആർ ഓമനക്കുട്ടൻ പേനയെ സമരായുധമാക്കിയ മുൻനിര പോരാളി

16/09/2023

രാഷ്ട്രീയ സാമൂഹ്യ രചനകളുടെ തെളിമയും ദൃഢതയുമുള്ള തൂലികയാണ് സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടപ്പെടുന്നത്. അധ്യാപകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നിരന്തരം രാഷ്ട്രീയം സംസാരിക്കുന്നതായിരുന്നു.

കൂടുതൽ കാണുക

മട്ടാഞ്ചേരി തൊഴിലാളി സമരം; തൊഴിലാളി സമരങ്ങളുടെ ചരിത്രത്തിലെ രക്ത മുദ്രിതമായ അധ്യായം ഈ കാലത്തെയെന്നപോലെ വരുംകാലത്തെയും പോരാട്ട പൂർണമാക്കും

15/09/2023

ഐതിഹാസികമായ മട്ടാഞ്ചേരി തൊഴിലാളി സമരത്തിന്റെ എഴുപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു. പ്രാകൃതവും തൊഴിലാളി വിരുദ്ധവുമായ ചാപ്പ കുത്തിനെതിരെയും കങ്കാണിപ്പണിക്കെതിരെയും മട്ടാഞ്ചേരിയിലെ തൊഴിലാളികൾ ധീരമായി സമരം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ചരിത്രസംഭവമായിരുന്നു മട്ടാഞ്ചേരി.

കൂടുതൽ കാണുക

സഖാവ്‌ ചടയൻ ഗോവിന്ദൻ ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃക

09/09/2023

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു.

കൂടുതൽ കാണുക

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദി നടത്തുന്നത് പാഴ്വാഗ്ദാങ്ങളുടെ തനിയാവർത്തനം

07/09/2023

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇന്ത്യയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യക്ക് (പിടിഐ) അഭിമുഖം നൽകാൻ മോദി തയ്യാറായി.

കൂടുതൽ കാണുക

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനം

04/09/2023

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണ്.

കൂടുതൽ കാണുക

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന

30/08/2023

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക