Skip to main content

ബിജെപി സർക്കാർ ഏക സിവിൽകോഡിലൂടെ ഹിന്ദു രാഷ്‌ട്രത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നു എൽ ഡി എഫ് സർക്കാർ അസമത്വം അവസാനിപ്പിച്ച്‌ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കും ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കുന്നു

ഏക സിവിൽകോഡിലൂടെ ഹിന്ദു രാഷ്‌ട്രത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കാൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ, സാമൂഹിക അസമത്വം അവസാനിപ്പിച്ച്‌ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കും ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കുന്നു എന്നതാണ്‌ കേരള മോഡലിന്റെ പ്രസക്തി. പട്ടികജാതി, പട്ടികവർഗം, മൂന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർ, അസംഘടിത തൊഴിലാളികൾ എന്നിവർക്കും സാമൂഹികമായും സാമ്പത്തികമായും മികച്ച ജീവിതം നയിക്കാൻ സാഹചര്യം ഒരുക്കുകയാണ്‌ നവകേരള സൃഷ്‌ടിയുടെ ഭാഗമായി സ. പിണറായി സർക്കാർ ചെയ്യുന്നത്‌.

കേന്ദ്ര നയങ്ങൾ ശ്വാസംമുട്ടിക്കുമ്പോഴും അതിദരിദ്രരെ കണ്ടെത്താനും ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനംതന്നെ ഇതിനുദാഹരണമാണ്‌. രാജ്യത്ത്‌ 31 കോടി ആളുകൾക്ക്‌ വീടില്ല. എന്നാലിവിടെ ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാകുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ പൈലറ്റും ഉണ്ടാകുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടവും കേരളം കൈവരിക്കും. ഈ വിഭാഗത്തിലെ ഒരു വിദ്യാർഥിക്ക്‌ പരിശീലനത്തിന്‌ സർക്കാർ ഫീസടച്ചത്‌ അവരെയും തുല്യതയിലെത്തിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ്‌. എൽഡിഎഫ്‌ സർക്കാർ ആദ്യഘട്ടമായി 25,000 കുട്ടികൾക്ക്‌ പഠനമുറി ഒരുക്കാൻ പദ്ധതി നടപ്പാക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ എല്ലാവർക്കും വീട്‌ എന്ന സ്വപ്‌നംപോലും സാക്ഷാൽക്കരിക്കാൻ കഴിയുന്നില്ല.

പട്ടികജാതി, പട്ടികവർഗ കുടുംബത്തിൽ ഒരാൾക്ക്‌ എങ്കിലും സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിച്ചാലേ അവരുടെ ജീവിതം ഉയരൂ. അതിനുംകൂടി വേണ്ടിയാണ്‌ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്‌. ക്ഷേത്രങ്ങളിൽ ശാന്തിയാകുന്നതിൽ ജാതിവിവേചനം അവസാനിപ്പിച്ച എൽഡിഎഫ്‌ സർക്കാർ ഊരൂട്ടമ്പലം സ്‌കൂളിന്‌ പഞ്ചമിയുടെയും വിജെടി ഹാളിന്‌ അയ്യൻകാളിയുടെയും പേരിട്ടത്‌ സാമൂഹ്യവിപ്ലവമാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെത്തുടർന്നാണ്‌ സ്വത്വരാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച്‌ തൊഴിലാളികളെയും പിന്നാക്കവിഭാഗത്തെയും ഭിന്നിപ്പിച്ച്‌ വർഗഐക്യം തകർക്കാൻ മുതലാളിത്തം ശ്രമം ശക്തമാക്കിയത്‌. അന്ന്‌ സ്വത്വത്തെ തള്ളിക്കളയാനല്ല; മറിച്ച്‌ ഓരോ വിഭാഗത്തിന്റെയും പ്രത്യേക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച്‌ അവയ്‌ക്ക്‌ പരിഹാരം കണ്ടെത്തി തുല്യതയിലേക്ക്‌ കൊണ്ടുവരാനാണ്‌ ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനം ശ്രമിച്ചത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.