Skip to main content

സർക്കാരും കേരളവും ഒരിഞ്ച് മുന്നോട്ടേക്ക് പോകാൻ പാടില്ല എന്നാണ് ബിജെപിയും കോൺഗ്രസും ആഗ്രഹിക്കുന്നത് ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല

എൽഡിഎഫ് സർക്കാരും കേരളവും ഒരിഞ്ച്‌ മുന്നോട്ടേക്ക്‌ പോകാൻ പാടില്ല എന്നാണ്‌ ബിജെപിക്കാരും കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയമായ കാരണങ്ങളാലാണ്‌ കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ബജറ്റ്‌ നിർദേശമായ സെസിനെക്കുറിച്ച്‌ ചോദിക്കുന്ന മാധ്യമങ്ങളെ സാധാരണക്കാരായ ഓട്ടോറിക്ഷക്കാർവരെ എതിർക്കുന്നു. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ഒരു കൊല്ലം ലഭിക്കേണ്ട 40000 കോടി രൂപ കിട്ടാതിരിക്കുകയാണ്‌. 3.9 ശതമാനം കേരളത്തിന്‌ വിഹിതമായി ലഭിക്കേണ്ട തുകയാണ്‌. ഒരു മാധ്യമങ്ങളും ഒരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അത്‌ 1.9 ശതമാനമായി കുറഞ്ഞു. 3.9 ശതമാനം കേരളത്തിന്‌ പത്താം പദ്ധതി വിഹിതമായി ഉണ്ടായിരുന്നു. അത്‌ 1.9 ശതമാനമായി കുറച്ചു. പതിനായിരക്കണക്കിന്‌ കോടി രൂപയാണ്‌ നമുക്ക്‌ നഷ്‌ടം. എല്ലാ മേഖലയിലും മുന്നോട്ടുവന്ന സർക്കാരിന്‌ കിട്ടേണ്ടുന്ന പണമാണ്‌ നഷ്‌ടപ്പെട്ടത്‌.

ജിഎസ്‌ടി നഷ്‌ടപരിഹാരമായ 9000 കോടിയും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് തരുന്നില്ല. 6716 രൂപ കേരളത്തിന്റെ റവന്യൂ കമ്മിയുടെ ഭാഗമായി തരുന്ന ഗ്രാന്റ്‌ ആണ്‌. അതും തരുന്നില്ല. ജിഎസ്‌ടി കുടിശികയായ 750 കോടിയും തരുന്നില്ല. കടം വാങ്ങാനുള്ള ശേഷി ഏതാണ്ട്‌ 3500 കോടിയോളമാണ്‌ കുറഞ്ഞത്‌. ഇത്തരത്തിൽ ലഭിക്കാനുള്ള 40000 കോടി ലഭിക്കാതിരുന്നാൽ 60 ലക്ഷത്തോളം ആളുകൾക്ക്‌ കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ല. മനോരമ വരെ ഇപ്പോൾ പറയുന്നു കേരളത്തിന്‌ പണം കിട്ടാനുണ്ടെന്ന്‌. ഇതെല്ലാം രാഷ്‌ട്രീയമായ കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നതാണ്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തമായിമുന്നോട്ട്‌ കൊണ്ടുപോകും. എല്ലാ വാഗ്‌ദാനങ്ങളും നിർവഹിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.