Skip to main content

പ്രിയപ്പെട്ട സിദ്ദിഖിന് ആദരാഞ്ജലികൾ

ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കടന്നുപോയ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ അതുല്യ കലാകാരൻ സൃഷ്ടിച്ചെടുത്തത്. ആ കഥാപാത്രങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ നമ്മുടെ മനസ്സിലെത്തുകയാണ്. മലയാള ഹാസ്യ ചിത്രങ്ങളുടെ പൊതുസ്വഭാവത്തെ തന്നെ പൊളിച്ചെഴുതി ജനഹൃദയങ്ങൾ ഏറ്റെടുത്ത സംവിധായകനായിരുന്നു സിദ്ദിഖ്. തമാശകളുടെ പരമ്പരകൾ കൊണ്ട് താരമൂല്യത്തെ മറികടന്ന് പുതിയൊരു സിനിമാ സംസ്കാരത്തിന് സിദ്ദിഖ് തുടക്കമിടുകയായിരുന്നു എന്നുതന്നെ പറയാം. ലാലുമായി ചേർന്ന് മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ആദ്യ നിരയിൽ ഇടം പിടിച്ചവയാണ്. കൊച്ചിൻ കലാഭവനിൽ തുടങ്ങിയ കലാ ജീവിതം മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഒട്ടേറെ പ്രേക്ഷകശ്രദ്ധ നേടി. ജീവിതത്തിന് കട്ട് പറഞ്ഞ് സിദ്ദിഖ് യാത്രയാകുമ്പോൾ ചിരി ഓർമ്മകളിലൂടെ അദ്ദേഹം നമുക്കിടയിൽ തുടരും. പ്രിയപ്പെട്ട സിദ്ദിഖിന് ആദരാഞ്ജലികൾ. കലാകേരളത്തിന്റെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.