നവംബർ 11 ന് കോഴിക്കോട് സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ മുസ്‌ലീം ലീഗ് പങ്കെടുക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാൽ പരിപാടിക്ക് ലീഗിന്റെ പിന്തുണയുണ്ട്. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ് വിലക്കാണ്. ഇ ടി മുഹമ്മദ് ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത് അതുകൊണ്ടാണ്. പലസ്‌തീൻ വിഷയത്തിലുള്ള നിലപാടിന് അന്നും ഇന്നും നാളെയും സിപിഐ എമ്മിന് വ്യത്യാസമില്ല. ഇക്കാര്യത്തിൽ സിപിഐ എം നിലപാട് ശക്തമായി തുടരും. ഏക സിവിൽകോഡ് വിഷയത്തിലും സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത് ഹിന്ദുത്വ അജണ്ടയാണെന്ന് മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ് നേതൃത്വം നൽകിയത്. വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും. സിപിഐഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ വി ഡി സതീശനായിരുന്നു ഇക്കാര്യത്തിൽ ബേജാറ്.