Skip to main content

ഒക്ടോബർ വിപ്ലവം ചരിത്രത്തിലും വർത്തമാനത്തിലും ഭാവിയിലും പ്രസക്തമായ മനുഷ്യമുന്നേറ്റം

മഹത്തായ ഒക്ടോബർ വിപ്ലവം മർദ്ദിത ജനവിഭാഗങ്ങൾക്ക് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ ഉത്തേജിപ്പിക്കുകയും ചെയ്ത അനശ്വരമായ അദ്ധ്യായമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ സംഭവമായിരുന്നു അത്. 1917ൽ മഹാനായ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ ആ സമത്വ സുന്ദര സ്വപ്നത്തിലേക്ക് ചിറകടിച്ചുയർന്നു. സാർ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബോൾഷെവിക്കുകൾ സമത്വാധിഷ്ഠിതമായ ഒരു ലോകം സൃഷ്ടിച്ചു. ഭക്ഷണം, സമാധാനം, ഭൂമി തുടങ്ങിയ മുദ്രാവാക്യങ്ങൾ അലയടിച്ച മഹത്തായ ജനകീയ ഉയിർപ്പ്. വിവേചനങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് സമത്വാധിഷ്‌ഠിതമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുക എന്നതായിരുന്നു വിപ്ലവത്തിന്റെ അടിസ്ഥാനപരമായ ആശയം. വിമോചന പോരാട്ടങ്ങളിൽ ചോര ചിന്തുന്ന ലോകത്തിലെ പോരാളികളായ മുഴുവൻ ജനതയുടേയും ആവേശമാണ് ഒക്ടോബർ വിപ്ലവം. അത് ചരിത്രത്തിലും വർത്തമാനത്തിലും ഭാവിയിലും പ്രസക്തമായ മനുഷ്യമുന്നേറ്റമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.