Skip to main content

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്, പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സണായി വിജയിച്ച ഫരിഷ്തയും വൈസ് ചെയർപേഴ്സണായ പാർവതിയും ഇന്ന് എകെജി സെന്ററിലെത്തി കാണുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് ഫരിഷ്ത. ഇരുവർക്കും ആശംസകൾ നേർന്നു.

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള സർവ്വകലാശാലകളിലും പോളിടെക്‌നിക്, സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാൻ എസ്എഫ്ഐക്കായി. എസ്എഫ്ഐക്ക് എതിരായ സംഘടിത ആക്രമണങ്ങളെയും മാധ്യമങ്ങളുടെ വ്യാജ ദുഷ്പ്രചരണങ്ങളെയും വിവാദ കോലാഹലങ്ങളെയും കേരളത്തിലെ വിദ്യാർത്ഥി സമൂഹം പൂർണ്ണമായും തള്ളിക്കളഞ്ഞതിന്റെ നേർസാക്ഷ്യമാണ് ഈ ഉജ്ജ്വല വിജയം.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.