കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണ്. അവരുടെ ലക്ഷ്യം എൽഡിഎഫ് ആണ്. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ല.
