പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്തു വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സർക്കാർ. കേരളത്തിൽ പ്രലോഭനവും സമ്മർദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ടു മുഴുവൻ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.

പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്തു വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സർക്കാർ. കേരളത്തിൽ പ്രലോഭനവും സമ്മർദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ടു മുഴുവൻ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.
മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പാര്‍ടിയും സര്‍ക്കാരും അവ പരിഹരിച്ച് നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചു.
അഭിമാനകരമായ ഉയർച്ചയിലാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിന് ഒരിക്കൽക്കൂടി സുവർണ്ണശോഭ നൽകിയിരിക്കുകയാണ് എംജി സർവ്വകലാശാലയുടെ പുത്തൻ നേട്ടം.
ഇന്നു ഗാന്ധി ജയന്തി. സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയ്ക്ക് ആത്മാഭിമാനത്തോടെ, തലയുയർത്തി നടക്കാൻ നമുക്ക് സാധിക്കുന്നതിനു പിന്നിൽ ഗാന്ധിജിയുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന് നിസ്തുലമായ പങ്കുണ്ട്.
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനമാണ് ഞായറാഴ്ച.
കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്.
ഇന്ത്യന്‍ ജനത എന്നും ഓര്‍മ്മിക്കുന്ന ശാസ്‌ത്രജ്ഞന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡോ. എം എസ് സ്വാമിനാഥന്‍. ശാസ്‌ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കി.
ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അത്യുല്പാദന ശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥൻ എന്ന ശാസ്ത്ര പ്രതിഭ അന്തർദേശീയ തലത്തിൽ പ്രശസ്തനാകുന്നത്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം അക്ഷരാർത്ഥത്തിൽ
കേരളത്തിന്റെ സാമൂഹ്യ,- സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹകരണമേഖല നാന്ദികുറിക്കുകയുണ്ടായി. റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് ബ്രിട്ടനിൽ തുടക്കമിട്ട ഘട്ടത്തിൽ സോഷ്യലിസത്തിലേക്കുള്ള പാതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്.
പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 45 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി.
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സഹകരണ പ്രസ്ഥാനത്തിനെ തകർക്കുകവഴി കേരളത്തെ തകർക്കുകയാണ് ലക്ഷ്യം. സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക് അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണ്.
സഖാവ് പാട്യം ഗോപാലൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 45 വർഷം തികയുകയാണ്.
സംഘപരിവാർ ഭീഷണിക്ക് മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുകയാണ്. എൽഡിഎഫ് സർക്കാറിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷ രാഷ്‌ട്രീയത്തെയും നിരന്തരം ആക്രമിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാറിനെതിരെ ഒരക്ഷരം പറയാത്തതിന്റെ കാരണവും ഇതാണ്.