കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു.

കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു.
കേരളത്തിന്റെ സഹകരണമേഖല തകർക്കാനുള്ള നീക്കത്തെ ജനം പ്രതിരോധിക്കും. സഹകരണമേഖലയിൽ നിക്ഷേപിച്ചതൊന്നും നഷ്‌ടപ്പെടില്ല. വിവിധ സംസ്ഥാനങ്ങൾ ചേർന്നുള്ള സഹകരണമേഖലയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനുള്ള മൂലധനം കണ്ടെത്താനാണ് കേരളത്തിന്റെ സഹകരണമേഖലയിൽ കുഴപ്പമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.
ഇന്ത്യ, ഭരണഘടനാ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തോട് (2025) അടുക്കുകയാണ്. ഈ അവസരത്തിൽ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെത്തന്നെ ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കി രൂപപ്പെടുത്താനുള്ള ഹിന്ദുത്വ ആഖ്യാനങ്ങൾ ചമയ്‌ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള 2023-ലെ ആരോഗ്യമന്ഥൻ പുരസ്കാരം കേരളത്തിന്. അതോടൊപ്പം കാഴ്ച പരിമിതര്‍ക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരവും കേരളം സ്വന്തമാക്കി.
കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന് ജനശ്രദ്ധയകറ്റാനാണ് വിവാദങ്ങളുണ്ടാക്കുന്നത്. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവത്രിക വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം ജനങ്ങൾ കാണുന്നുണ്ടെന്നകാര്യം മറക്കരുത്.
എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ദീർഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്.
പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണ്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്.
സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.
ചലച്ചിത്ര സൗന്ദര്യത്തിന്റെ 'യവനിക' താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്‌ചകൾകൊണ്ട് ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോർജ്.
സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്‌ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിൻ്റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ?
സഹകരണ മേഖലയിൽ ആശങ്ക സൃഷ്‌ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ല. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്‌തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അന്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്‌ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനമാണിന്ന്. അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട അഴീക്കോടൻ സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 51 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23നു രാത്രിയായിരുന്നു ആ കിരാതകൃത്യം നടന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രല്‍ഹദ് ജോഷിക്ക് കത്ത് നൽകി.
സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണം കരുവന്നൂർ ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല.