ദശാബ്‌ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ നുകത്തിൽനിന്ന് സ്വതന്ത്രമായത് 1947 ആഗസ്‌ത് പതിനഞ്ചിനാണ്. ആറുമാസത്തിനകം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വവാദികൾ വധിച്ചു. ആർഎസ്‌എസിലൂടെ ഹിന്ദുമഹാസഭയിൽ എത്തിയ ഹിന്ദുരാഷ്ട്രവാദി നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു കൊലയാളി.