വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹീം എം പി കത്തയച്ചു.
വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്‌സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹീം എം പി കത്തയച്ചു.
ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാം. ആര്‍എസ്എസ് - ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഐ എം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും.
കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചു എന്ന് മുറവിളി കൂട്ടുന്നവർ അടിയന്തരാവസ്ഥാകാലത്തു മാധ്യമ മേധാവികളെയും ,അവരുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ വേട്ടയാടിയ കോൺഗ്രസ് ഭരണകാലം മറക്കരുത്.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
‘എത്ര വലിയ കലാപമാണെങ്കിലും 24 മണിക്കൂറിനപ്പുറത്തേക്ക് കൊള്ളയും കൊള്ളിവയ്പും പടരുന്നുണ്ടെങ്കിൽ അതിന് അധികാരത്തിന്റെതന്നെ പിന്തുണയുണ്ടെന്നു വിശ്വസിച്ചുകൊള്ളുക’ – കലാപങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച സുരക്ഷാവിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന നിഗമനമാണത്.
ഹിന്ദുത്വത്തിലേക്കും അവിടെനിന്ന് ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ് ഏക സിവിൽ കോഡ്. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ് അവർ ലക്ഷ്യമിടുന്നത്.
പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഇത്തവണയും ചോരയിൽ മുക്കിയിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും. അക്രമവും കൊലപാതകവും കൊള്ളയും ബൂത്തുപിടുത്തവുമായി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാന പൊതുമേഖലയെ കാലാനുസൃത സാങ്കേതികവിദ്യാമാറ്റത്തിലൂടെ ലാഭകരവും മത്സരാധിഷ്ഠിതവുമാക്കും. ഉദ്യോഗസ്ഥരുടെ പ്രൊമോഷന് സേവന കാലാവധിമാത്രം മാനദണ്ഡമായിരുന്നത് ഇനിമുതൽ നിശ്ചിതയോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാക്കും.
രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഹിന്ദുത്വരാഷ്‌ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവിൽ കോഡ്. ബാബറി മസ്‌ജിദ് തകർത്തതും കശ്‌മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്.
കേരളത്തിലെ പട്ടികജാതി–പട്ടികവർഗ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലായെന്നും അവർ വോട്ട്ബാങ്ക് അല്ലാത്തതുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ.
2021ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം വട്ടം ഭരണം നഷ്ടപ്പെട്ടതോടു കൂടി കോണ്‍ഗ്രസിന് സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.
അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി പ്രതിനിധിസംഘം സിപിഐ എം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി.
കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കൂടി കേരളത്തെ ചിരിപ്പിച്ചു വശം കെടുത്തുകയാണ്. താൻ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നും പാർടി അനുവദിച്ചാൽ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം ഒരു ചാനലിൽ കെ. സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം നൽകാൻ നഗരസഭകള്‍ക്ക് 24.4 കോടി രൂപ കൂടി അനുവദിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. മുൻപ് അനുവദിച്ച തുകയുടെ 60%ത്തിലധികം ഉപയോഗിച്ച നഗരസഭകള്‍ക്കാണ് തുക അനുവദിച്ചത്. ആറ് കോർപറേഷനുകള്‍ക്കും 56 മുൻസിപ്പാലിറ്റികള്‍ക്കും ഈ തുക ലഭിക്കും.
രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകും. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ് ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്. അത് കക്ഷി രാഷ്‌ട്രീയമല്ല. അത് ഫാസിസത്തിലേക്കുള്ള യാത്രയാണ്.